---
title: "#charliesheen | നടൻ ചാർലി ഷീനിനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ഒരാൾ അറസ്റ്റിൽ"
english_title: "#actor #charliesheen #attacked #malibu #home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/171650/actor-charliesheen-attacked-malibu-home"
published_at: "2023-12-23T15:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586b2d31e4ba_bollywood.jpg"
keywords: []
---

# #charliesheen | നടൻ ചാർലി ഷീനിനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **പ്രശ**സ്ത ഹോളിവുഡ് നടൻ ചാർലി ഷീനിനെ വീട്ടിൽക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവം നടന്നത്. പ്രശ്നത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിനും മോഷണശ്രമത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

## Article Content

**പ്രശ**സ്ത ഹോളിവുഡ് നടൻ ചാർലി ഷീനിനെ വീട്ടിൽക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവം നടന്നത്. പ്രശ്നത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിനും മോഷണശ്രമത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 ഇലക്ട്ര ഷ്റോക്ക് എന്ന സ്ത്രീയാണ് ചാർലി ഷീനിനെ ആക്രമിച്ചതിന് അറസ്റ്റിലായത്. വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാർലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷ്റോക്ക് അദ്ദേഹം വാതിൽ തുറന്നപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവർ ചാർലിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കഴുത്തുഞെരിക്കാനും ശ്രമിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

ഇതാദ്യമായല്ല ചാർലിയും ഷ്റോക്കും തമ്മിൽ പ്രശ്നമുണ്ടാവുന്നത്. മുമ്പ് ഷീനിന്റെ കാറിൽ ഷ്റോക്ക് പശപോലുള്ള ദ്രാവകം പുരട്ടിയ സംഭവമുണ്ടായിട്ടുണ്ട്. 58-കാരനായ ഷീൻ, നടൻ മാർട്ടിൻ ഷീനിന്റെ മകനാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം, അക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഹോളിവുഡിൽ കുപ്രസിദ്ധിയാർജിച്ച നടനുമാണ് ഇദ്ദേഹം.

പ്ലാറ്റൂൺ, വാൾ സ്ട്രീറ്റ്, യങ് ​ഗൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്പിൻ സിറ്റി, ടു ആ​ൻഡ് ഹാഫ് മെൻ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ് ചാർലി ഷീൻ. ഇതിൽ വാൾ സ്ട്രീറ്റിൽ പിതാവ് മാർട്ടിൻ ഷീനിനൊപ്പമാണ് ചാർലി വേഷമിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/171650/actor-charliesheen-attacked-malibu-home)