(moviemax.in) മമ്മൂട്ടി നായകനായി കാതൽ അടുത്തിടെ തിയറ്ററുകളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ചെറിയ ക്യാൻവാസിൽ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. സ്വവർഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി കാതലിലുള്ളത്.
വമ്പൻ റിലീസുകൾ എത്തിയതിനാൽ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാറ്റിയ മമ്മൂട്ടിയുടെ വേറിട്ട ചിത്രം കാതൽ ഒടിടിയിൽ എന്നാണ് എത്തുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കേരളത്തിൽ മാത്രം കാതൽ 10.60 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നും ആഗോളതലത്തിൽ 14 കോടിയിൽ അധികവും നേടിയിട്ടുണ്ട് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഔദ്യോഗിക കണക്കുകൾക്കായി ആരാധകർ കാത്തിരിക്കുകയുമാണ്. കാതൽ മമ്മൂട്ടിയുടെ ഒരു സമാന്തര ചിത്രമായി എത്തിയിട്ടും വിജയം നേടിയതിനാൽ ആകെ എത്ര നേടി എന്ന് അറിയാൻ ആരാധകർക്ക് കൗതുകവുമുണ്ട്.
കേരളത്തിൽ കൊച്ചിയിലെയും തിരുവനന്തപുരത്തെയുമടക്കമുള്ള ചില തിയറ്ററുകളിൽ നിലവിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം കാതൽ ഒടിടിയിൽ എവിടെയാണ് കാണാനാകുക, എപ്പോഴാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്ന് അറിയാനും ആരാധകർ കാത്തിരിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തിയിരുന്നുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നൽകിയത്.
ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകൻ. വ്യത്യസ്‍തമായ വേഷങ്ങൾ ചെയ്യുകയും അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ. യഥാർഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്.
വർക്കായില്ലെങ്കിൽ നഷ്‍ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതൽ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി. സംവിധാനം നിർവഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും.
ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.
Content Highlight: #Kathal #earn #total #figures

































