ആഢംബര കാറിൽ കുടുംബസമേതം ദിലീപ്, യാത്ര ആസ്വദിച്ച് കാവ്യ

ആഢംബര കാറിൽ കുടുംബസമേതം ദിലീപ്, യാത്ര ആസ്വദിച്ച് കാവ്യ
2021-12-21T13:06:00 | By Susmitha Surendran

മലയാളത്തിന്റെ  ജനപ്രിയനായ നടനാണ് ദിലീപ്. താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് . അതുകൊണ്ട് തന്നെ ദിലീപിന്റേയും കാവ്യയുടേയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. കഴിഞ്ഞ ​ദിവങ്ങളിലായി സോഷ്യൽമീഡിയയിൽ വൈറലാകുന്നത് കുടുംബസമേതം തന്റെ പുതു പുത്തൻ ആഢംബര കാറിൽ സഞ്ചരിക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും വീഡിയോയാണ്.

കൊച്ചിയിലേക്കുള്ള താര കുടുംബത്തിന്റെ യാത്ര മധ്യേ ആരാധകരിൽ ആരോ പകർത്തിയതാണ് ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ. ഇത്തവണ താരം യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ആഢംബര കാറുകളുടെ ശ്രേണിയിൽ കേമനായ മിനി കൂപ്പറിനെയാണ്.

മറ്റ് താരങ്ങളെപ്പോലെ തന്നെ വാഹ​നപ്രേമിയാണ് ദിലീപ് എങ്കിലും താരം എപ്പോഴാണ് മിനി കൂപ്പർ വാങ്ങിയത് എന്നത് വ്യക്തമല്ല. മലയാളത്തിലെ നിരവധി അഭിനേതാക്കളുടെ സ്വപ്ന വാഹനങ്ങളിൽ ഒന്നാണ് മിനി കൂപ്പർ.

അടുത്തിടെ നടി നവ്യാ നായരും മിനി കൂപ്പർ വാങ്ങിയിരുന്നു. മിനിയുടെ റേസിംഗ് കാർ വേരിയന്റാണ് എല്ലാവർക്കും പ്രിയങ്കരനായ മിനി കൂപ്പർ.

ചുവപ്പും കറുപ്പം കലർന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നത് ദിലീപ് തന്നെയാണ് തൊട്ടപ്പുറത്തെ സീറ്റിൽ കൂളിങ് ​ഗ്ലാസ് ധരിച്ച് മഹാലക്ഷ്മിയേയും മടിയിലിരുത്തി ദിലീപിനൊപ്പം ഉണ്ട്. എന്നാൽ മീനാക്ഷിയെ കാണാനില്ല. താരപുത്രി ഡോക്ടർ പഠനത്തിന്റെ തിരക്കിലായിരിക്കുന്നത് കൊണ്ടാകാം താരകുടുംബത്തിന്റെ യാത്രകളിൽ കാണാത്തത്.

ദിലീപിന്റെ ദുബായ് സന്ദർശന യാത്രയിലും മീനാക്ഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുത്തൻ വീഡിയോയ്ക്ക് താഴെയും മീനാക്ഷി എവിടെ എന്ന് തിരക്കിയുള്ള പതിവ് ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒട്ടനവധി ആഢംബര കാറുകൾ ദിലീപിന്റെ ​ഗ്യാരേജിലുണ്ട്. അവയിൽ ഏറ്റവും പുതിയതായി വന്ന് ചേർന്നതാണ് മിനി കൂപ്പർ. റിപ്പോർട്ടുകൾ പ്രകാരം രണ്ട് പോഷെ കാറുകൾ ആണ് ദിലീപിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ടൊയോട്ട ലാൻഡ് ക്രൂയ്സറും താരത്തിന് സ്വന്തമായുണ്ട്.

ജർമ്മൻ നിർമാതാവായ പോഷെയുടെ ആഡംബര എസ്‌യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് താരം കാവ്യയുമായുള്ള വിവാഹശേഷം സ്വന്തമാക്കിയത്. കൊച്ചിയിലുള്ള പോഷെ ഷോറൂമിൽ നിന്നുമാണ് കാർ വാങ്ങിയത്. പനമേര സ്വന്തമാക്കിയത്തിന് പിന്നാലെ ആയിരുന്നു പുതിയ ഒരു പോഷെ കൂടി ദിലീപ് സ്വന്തമാക്കിയത്. പോഷെ കെയിൻ കൂടാതെ പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7 ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ മോഡൽ കാറുകൾ തുടങ്ങിയ നിരവധി വാഹനങ്ങൾ ദിലീപിനുണ്ട്.

കുടുംബത്തിനൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടത് എന്ന ക്യാപ്ഷനോടെയാണ് കാവ്യ മാധവന്റെ ഫാൻസ് പേജിൽ ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ പ്രചരിക്കുന്നത്. ദുബായ് എക്സ്പോ കാണാനായിട്ടാണ് താരകുടുംബം നവംബർ അവസാനം ദുബായിലേക്ക് പോയത്. ദിവസങ്ങളോളം ദുബായിൽ ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയും അവധി ആഘോഷിച്ചിരുന്നു. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു.

കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ വിഡീയോകൾ‌ വൈറലായിരുന്നു. ക്രിസ്മസ്-ന്യൂയർ റിലീസായി ദിലീപ്-നാദിർഷ ചിത്രം കേശു ഈ വീ‍ടിന്റെ നാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി റിലീസായ സിനിമ ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ദിലീപിന്റെ ഭാര്യയായി ഉർവശി എത്തുന്നു. നസ്‌ലിൻ ആണ് മകന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്.

Content Highlight: The video of Dileep and his family traveling in his brand new luxury car with his family went viral on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup