---
title: "ആ രംഗങ്ങൾ അറപ്പുളവാക്കുന്നു, പുഷ്പയിലെ അശ്ലീല സ്ത്രീവിരുദ്ധ രംഗം ഇനി തിയേറ്ററിൽ കാണിക്കില്ല "
english_title: "The obscene anti-feminist scene in Pushpa will no longer be shown in theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17149/the-obscene-anti-feminist-scene-in-pushpa-will-no-longer-be-shown-in-theaters"
published_at: "2021-12-21T12:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c17db42a311_.jpg"
keywords: []
---

# ആ രംഗങ്ങൾ അറപ്പുളവാക്കുന്നു, പുഷ്പയിലെ അശ്ലീല സ്ത്രീവിരുദ്ധ രംഗം ഇനി തിയേറ്ററിൽ കാണിക്കില്ല 

> **Lead Summary:** കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് പുഷ്പ. പ്രശസ്ത സംവിധായകൻ സുകുമാർ ഒരുക്കിയ തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയിൽ അല്ലുഅർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന എന്നിവരാണ് പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ദത്തുപുത്രൻ അല്ലുഅർജുൻ കരിയറിലെ ഏറ്റവും മികച്ച സിനിമ തന്നെയാണ് പുഷ്പ എന്നാണ് ആരാധകർ പറയുന്നത്.

## Article Content

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് പുഷ്പ. പ്രശസ്ത സംവിധായകൻ സുകുമാർ ഒരുക്കിയ തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയിൽ അല്ലുഅർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന എന്നിവരാണ് പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ദത്തുപുത്രൻ അല്ലുഅർജുൻ കരിയറിലെ ഏറ്റവും മികച്ച സിനിമ തന്നെയാണ് പുഷ്പ എന്നാണ് ആരാധകർ പറയുന്നത്.

എല്ലാം കൊണ്ടും മികച്ച രീതിയിലാണ് സിനിമ പുറത്തുവന്നത്. തിയേറ്ററുകളിൽ വൻ വിജയമായി സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അല്ലു അർജുൻ എന്ന നടന്റെ പൂണ്ടു വിളയാട്ടം ആണ് പുഷ്പ എന്ന സിനിമയിൽ കണ്ടത്. കൂടാതെ വില്ലൻ വേഷത്തിൽ പോലീസായി മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെട്ടതോടെ സിനിമ ഒന്നുകൂടി പ്രേക്ഷക ശ്രദ്ധനേടി.

എല്ലാം കൊണ്ടും മികച്ച രീതിയിലാണ് സിനിമ പുറത്തുവന്നത്. തിയേറ്ററുകളിൽ വൻ വിജയമായി സിനിമ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അല്ലു അർജുൻ എന്ന നടന്റെ പൂണ്ടു വിളയാട്ടം ആണ് പുഷ്പ എന്ന സിനിമയിൽ കണ്ടത്. കൂടാതെ വില്ലൻ വേഷത്തിൽ പോലീസായി മലയാളത്തിലെ സ്വന്തം ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെട്ടതോടെ സിനിമ ഒന്നുകൂടി പ്രേക്ഷക ശ്രദ്ധനേടി.

ഇപ്പോൾ ഈ സിനിമയ്ക്കെതിരെ ഒരു രൂക്ഷവിമർശനമാണ് മലയാളി പ്രേക്ഷകർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ സ്ത്രീവിരുദ്ധത തുറന്നുകാട്ടി എന്നാണ് ആരോപണം. ചില ആൾക്കാർ ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവരികയും ചെയ്തു. എന്നാൽ സ്ത്രീവിരുദ്ധ സിനിമയിലുണ്ട് എന്ന ശക്തമായ നിലപാടിലാണ് പലരും.

അതുകൊണ്ടുതന്നെ ആ രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ സിനിമ നിർമ്മാതാവ് എടുത്തിരിക്കുന്നത് എന്നാണ് അവസാനമായി പുറത്തുവന്ന വാർത്ത. ഇനി തീയേറ്ററുകളിൽ ആ രംഗങ്ങൾ കാണിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലുഅർജുൻ രശ്മിക മന്ദന ഒന്നിച്ചുള്ള അഭിനയ വേളയിലാണ് സ്ത്രീവിരുദ്ധത പ്രേക്ഷകർക്ക് കാണിക്കുന്നത് എന്നാണ് ആരോപണം.

രംഗം ഇങ്ങനെയാണ്. നായകനായ അല്ലുഅർജുൻ രശ്മിക മന്ദന ഒരുമിച്ചുള്ള ഒരു റൊമാന്റിക് രംഗങ്ങളിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്നുണ്ട്. ഈ സമയത്ത് അല്ലുഅർജുന്റെ ഒരു കൈ രശ്മികയുടെ ദേഹത്ത് വെച്ചിരിക്കുന്നു. എന്നാൽ മറ്റേ കൈ എവിടെയാണെന്ന് സ്‌ക്രീനിൽ കാണിക്കുന്നില്ല. ഇവിടെ സിനിമ കാണുന്നവർ ഊഹിച്ച് എടുക്കണമെന്നാണ്. ഈ രംഗത്തെ തുടർന്ന് പിന്നീട് ഒരുപാട് കോമഡി അംഗങ്ങളും അരങ്ങേറുന്നുണ്ട്. ഇത് ശരിക്കും സ്ത്രീവിരുദ്ധത ആണെന്നാണ് ചില മലയാള സിനിമ പ്രേമികൾ ആരോപിച്ചത്.

ആരോപണം ശരിയാണെന്ന് വെച്ചുകൊണ്ട് സിനിമയിലെ അധികൃതർ ആ രംഗം ഇനിമുതൽ തിയേറ്ററിൽ കാണിക്കില്ല എന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഒരുകൂട്ടം പേര് രംഗത്തുവന്നിട്ടുണ്ട്. ചുരുളി വരെ പുറത്തിറങ്ങിയ ഈ സാഹചര്യത്തിൽ, പുഷ്പ യിൽ എന്താണുള്ളത്. ചില ആൾക്കാർ പ്രൊമോഷനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ആരോപണം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17149/the-obscene-anti-feminist-scene-in-pushpa-will-no-longer-be-shown-in-theaters)