---
title: "#jintothomas | യു.എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്‌കാരം; തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന്"
english_title: "#UAKhader #State #Literary #Award #JintoThomas #screenwriter #director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/171487/uakhader-state-literary-award-jintothomas-screenwriter-director"
published_at: "2023-12-22T23:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585d0b755053_jinto.jpg"
keywords: []
---

# #jintothomas | യു.എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്‌കാരം; തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന്

> **Lead Summary:** തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന് ഭാഷശ്രീയുടെ യു. എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്‌കാരം. ഈ മാസം പേരാമ്പ്രയിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

## Article Content

തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസിന് ഭാഷശ്രീയുടെ യു. എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്‌കാരം. ഈ മാസം പേരാമ്പ്രയിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു . കുട്ടികളുടെ രചന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധിയായ പുരസ്കാരങ്ങൾ ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. ഈ സിനിമയുടെ മുഖ്യ സംവിധാന സഹായിയും ജിന്റോ ആയിരുന്നു. കൂടാതെ മലയാള സിനിമ പരസ്യ മേഖലകളിൽ വർക്ക് ചെയ്തു വരുന്നു.

മലയാളത്തിലെ പ്രസിദ്ധ സംവിധായകൻ സിബി മലയിലിന്റെ കീഴിൽ സംവിധാനത്തിലും തിരക്കഥ രചനയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി നീണ്ട കാലത്തോളം സംവിധായകൻ ലിയോ തദേവൂസിന്റെ ശിഷ്യനായി പ്രവർത്തിച്ചു.

സിനിമയ്ക്ക് പുറമേ പരസ്യ ഡോക്യുമെന്ററി മേഖലകളിലും പ്രവർത്തിക്കുന്നു. പ്രതിലിപി ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ആന്തോളജി സിനിമയായ പടച്ചവന്റെ കഥകൾ എന്ന സിനിമയിൽ അന്തോണി എന്ന സിനിമ ജിന്റോ സംവിധാനം ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/171487/uakhader-state-literary-award-jintothomas-screenwriter-director)