#viral | ജോലിസ്ഥലത്ത് അപമാനം മാത്രം, രാജിവച്ച ശേഷം യുവതിയുടെ കിടിലൻ പ്രതികാരം, കൂടിപ്പോയോ എന്ന് സോഷ്യൽ മീഡിയ

#viral | ജോലിസ്ഥലത്ത് അപമാനം മാത്രം, രാജിവച്ച ശേഷം യുവതിയുടെ കിടിലൻ പ്രതികാരം, കൂടിപ്പോയോ എന്ന് സോഷ്യൽ മീഡിയ
2023-12-22T14:30:00 | By Athira V

ഒരു ദിവസത്തിലെ ഭൂരിഭാ​ഗം നേരവും നമ്മളിൽ പലരും ചെലവഴിക്കുന്നത് ജോലി സ്ഥലങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ അവിടുത്തെ അന്തരീക്ഷം മോശമാണെങ്കിൽ അതെല്ലാ തരത്തിലും നമ്മളെ ബാധിക്കാൻ സാധ്യതയുണ്ട്.

മാനസികാവസ്ഥ മോശമാകുന്നതിലേക്കും ആരോ​ഗ്യപ്രശ്നങ്ങളിലേക്കും ഒക്കെ അത് നയിച്ചേക്കാം. ഏതായാലും, അത്തരം അനുഭവമുണ്ടായ ഒരു യുവതി തന്റെ ജോലി രാജിവച്ചു. പക്ഷേ, ജോലി രാജിവച്ച ശേഷം അവർ തന്നോട് മോശമായി പെരുമാറിയതിന് ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിനോടും അവിടുത്തെ മറ്റ് ജോലിക്കാരോടും പ്രതികാരവും ചെയ്തു.

റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. യുവതി പറയുന്നത് ഇങ്ങനെ, തന്റെ ടീമിലെ ഒരേയൊരു സ്ത്രീ താനായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ജോലിക്കാരും മാനേജ്മെന്റും മാനേജരുമെല്ലാം തന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. എന്നാൽ, ജെൻഡർ കാർഡിറക്കി അതിനോട് പ്രതികരിക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു.

ഒടുവിൽ പെട്ടെന്നൊരു ദിവസം താൻ ഒന്നും പറയാതെ ഓഫീസിൽ നിന്നും മാറി നിന്നു. പലരും തന്നോട് വാട്ട്സാപ്പിൽ എന്താ വരാത്തത് എന്ന് അന്വേഷിച്ച് കൊണ്ട് മെസ്സേജ് അയച്ചു. എന്നാൽ, താൻ മറുപടി ഒന്നും നൽകിയില്ല. അവരോട് എന്തെങ്കിലും മിണ്ടാൻ പോലും തനിക്ക് താല്പര്യമില്ലായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം താൻ ജോലിയും രാജിവച്ചു.

എന്നാൽ, യുവതി ചെയ്ത പ്രതികാരം കേട്ടാൽ ഇതല്പം കടന്ന കയ്യല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. യുവതിക്ക് ജോലി രാജിവച്ച ശേഷവും മാനേജരുടെ അക്കൗണ്ടിൽ ലോ​ഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. അവർ അതിന്റെ പാസ്‍വേഡ് മാറ്റിക്കളഞ്ഞു. എല്ലാവരും ഉപയോ​ഗിച്ചിരുന്ന അക്കൗണ്ടായിരുന്നു അത്. മാത്രമല്ല, മെനുവടക്കം റെസ്റ്റോറന്റിലെ സകല കാര്യങ്ങളും ആ അക്കൗണ്ടിലായിരുന്നു ഉണ്ടായിരുന്നത്.

അതിനുശേഷം എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ല. തന്നെ ആരും വിളിക്കുകയോ ഇതേ കുറിച്ച് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. താൻ ആ റെസ്റ്റോറന്റിന്റെ ഭാ​ഗത്തേക്കേ പിന്നെ പോയിട്ടില്ല എന്നും യുവതി എഴുതുന്നു.

https://www.instagram.com/p/C0-PBeMs-CY/?utm_source=ig_web_copy_link

നിരവധിപ്പേർ യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. ചിലർ പറഞ്ഞത് യുവതി ചെയ്തത് ശരിയായിരുന്നു എന്നാണ്. അങ്ങനെ തന്നെ വേണം പ്രതികരിക്കാൻ എന്നും അവർ എഴുതി. എന്നാൽ, മറ്റ് ചിലർ യുവതിയുടെ മാനസികാവസ്ഥ മനസിലാക്കുന്നു, എന്നാലും ഈ ചെയ്തത് അല്പം കൂടിപ്പോയില്ലേ എന്നും അഭിപ്രായപ്പെട്ടു.

Content Highlight: #woman #quits #toxic #workplace #changed #managers #password

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup