#krishnakumar | കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

#krishnakumar | കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക
2023-12-21T22:11:00 | By Athira V

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി സാമൂഹ്യപ്രവർത്തക ധന്യാരാമൻ. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. പറമ്പിൽ പണിയെടുക്കാൻ വന്നവർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്ന പരാമർശത്തെ തുടർന്നാണ് പരാതി.

സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയിൽ കൃഷ്ണ കുമാറിന്റെ മാതാവ് തറയിൽ കുഴി കുഴിച്ചു പണിക്കെത്തിയവർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നുവെന്നും സംഭവം ഭരണഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണെന്നും പരാതിയിൽ പറയുന്നു.

നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ പ്രവർത്തി ചെയ്തത് ശിക്ഷാർഹമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൃഷ്ണകുമാറിന്റെ പരാമർശത്തിൽ ദുഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും കൃഷ്ണകുമാറും ബന്ധുക്കളും നടത്തിയ കുറ്റകൃത്യത്തിൽ പരാതിയുണ്ടെന്നും സംഭവത്തിന്‌ കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കണമെന്നും പരാതിക്കാരി പറഞ്ഞു.

വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് പഴങ്കഞ്ഞ് മുറ്റത്ത് കുഴികുത്തി ഇല വെച്ച് നൽകിയ അനുഭവം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമുയര്‍ന്നിരുന്നു. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്.

കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

Content Highlight: #social #activist #complaint #against #actor #krishnakumar #casteist #comment

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup