---
title: "#AnthonyPerumbavoor  |ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നടിത്; കണ്ണുനിറഞ്ഞ് ആന്റണി പെരുമ്പാവൂർ, പൊട്ടിക്കരഞ്ഞ് ഭാര്യ"
english_title: "#video #AnthonyPerumbavoor #his #wife #who #emotional #watching #movie #coming #out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/171074/video-anthonyperumbavoor-his-wife-who-emotional-watching-movie-coming-out"
published_at: "2023-12-21T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65840a12537f4_antony.jpg"
keywords: []
---

# #AnthonyPerumbavoor  |ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നടിത്; കണ്ണുനിറഞ്ഞ് ആന്റണി പെരുമ്പാവൂർ, പൊട്ടിക്കരഞ്ഞ് ഭാര്യ

> **Lead Summary:** മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം നേര് പ്രക്ഷക പ്രീയം നേടി ആദ്യ ഷോ പിന്നിട്ടിരിക്കുകയാണ്.

## Article Content

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം നേര് പ്രക്ഷക പ്രീയം നേടി ആദ്യ ഷോ പിന്നിട്ടിരിക്കുകയാണ്.

കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ ക്യാരക്ടർ റോളിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങൾ കാണാൻ ആ​ഗ്രഹിച്ച 'ലാലേട്ടൻ' തിരിച്ചെത്തി എത്തി ആരാധകർ ഒന്നടങ്കം പറയുന്നത്.

ഈ അവസരത്തിൽ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും വീഡിയോ പുറത്തുവരികയാണ്.

തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്.

കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. ഒപ്പം ഇമോഷണലായ ആന്റണി പെരുമ്പാവൂരിനെയും വീഡിയോയിൽ കാണാം.

ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/171074/video-anthonyperumbavoor-his-wife-who-emotional-watching-movie-coming-out)