---
title: "കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കാരണം ഇതാണ്; തുറന്ന്‍ പറഞ്ഞ് താരം "
english_title: "This is the reason for acting in a condom ad; The ACTRESS  said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17100/this-is-the-reason-for-acting-in-a-condom-ad-the-actress-said-openly"
published_at: "2021-12-21T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c151f1e13d0_.jpg"
keywords: []
---

# കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കാരണം ഇതാണ്; തുറന്ന്‍ പറഞ്ഞ് താരം 

> **Lead Summary:** സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടി ശ്വേത മേനോന്‍. 30 വര്‍ഷമായി നായിക ആയല്ല നായകനായി അഭിനയിച്ചു എന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് ശ്വേത പറയുന്നു. ഇന്‍ഡസ്ട്രിയില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ശ്വേത പറയുന്നു.

## Article Content

സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നടി ശ്വേത മേനോന്‍. 30 വര്‍ഷമായി നായിക ആയല്ല നായകനായി അഭിനയിച്ചു എന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് ശ്വേത പറയുന്നു. ഇന്‍ഡസ്ട്രിയില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ശ്വേത പറയുന്നു.

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണോ പ്രസവം റെക്കോഡ് ചെയ്തതാണോ ശ്വേതയ്ക്ക് ബുദ്ധിമുട്ടായി തോന്നിയതെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ആളുകള്‍ എന്ത് വിചാരിക്കുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഐറ്റം സോങ്ങുകള്‍  മുതല്‍ ഫോട്ടോ സെഷന്‍ വരെ എല്ലാം ഒരു ജോലിയായി ചെയ്തിട്ടുണ്ട്.

തന്നെ മനസ്സില്‍ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമ്പോള്‍ തനിക്ക് നന്ദിയും അനുഗ്രഹവും തോന്നാറുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കളിമണ്ണ് എന്ന സിനിമ മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും എടുക്കാതെ അവസാനം തന്റെ അടുത്ത് വന്നതല്ല.

അത് തന്റെ അടുത്തേക്കാണ് ആദ്യം വന്നത്. താന്‍ അത് ചെയ്യാമെന്ന് പറയുകയായിരുന്നു. കോണ്ടത്തിന്റെ പരസ്യം ചെയ്തപ്പോള്‍ ഒരു മോഡലായി ജോലിയുടെ ഭാഗമായി താനത് എടുത്തു.

തന്റെ ജോലി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നു. കാരണം പരസ്യം കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കില്‍ അത് വിജയിച്ചു എന്നാണ് ശ്വേത പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17100/this-is-the-reason-for-acting-in-a-condom-ad-the-actress-said-openly)