---
title: "#anumol | ബിനീഷേട്ടനും ഞാനും തമ്മിൽ വിവാഹിതരാവുന്നു! വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരുമല്ലോ? അനുമോള്‍"
english_title: "#starmagic #fame #anumol #reacts #news #wedding #bineeshbastin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170917/starmagic-fame-anumol-reacts-news-wedding-bineeshbastin"
published_at: "2023-12-20T22:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658321d33e50c_binish.jpg"
keywords: []
---

# #anumol | ബിനീഷേട്ടനും ഞാനും തമ്മിൽ വിവാഹിതരാവുന്നു! വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരുമല്ലോ? അനുമോള്‍

> **Lead Summary:** ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിച്ചെത്തുന്ന പരിപാടി മലയാളികളുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ്. സീരിയല്‍ താരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സീരിയലില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി സ്റ്റാര്‍ മാജിക്കിലൂടെ നേടിയെടുത്തവരുമുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെയായി മാറിയിരിക്കുകയാണ് ഓരോരുത്തരും. 

## Article Content

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിച്ചെത്തുന്ന പരിപാടി മലയാളികളുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ്. സീരിയല്‍ താരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സീരിയലില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തി സ്റ്റാര്‍ മാജിക്കിലൂടെ നേടിയെടുത്തവരുമുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലെ അംഗങ്ങളെ പോലെയായി മാറിയിരിക്കുകയാണ് ഓരോരുത്തരും. 

സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയുടേയും പ്രിയങ്കരിയാണ് അനുമോള്‍. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയാണ് അനുമോള്‍. അനുമോളും മറ്റൊരു സ്റ്റാര്‍ മാജിക് താരമായ ബിനീഷും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളോടാണ് താരം പ്രതികരിച്ചത്. 

ബിനീഷേട്ടനും ഞാനുമല്ല. വേറൊരു പെണ്‍കുട്ടിയാണ്. ബിനീഷേട്ടന്‍ എന്റെ സ്വന്തം ചേട്ടനാണ്. മനസിന്റെ കുഴപ്പം. വാര്‍ത്ത കൊടുക്കുന്ന മീഡിയ കൊടുക്ക ക്യാപ്ഷന്‍ വേറെ എന്തെങ്കിലും ആകും. അതാകും അങ്ങനെ തോന്നാന്‍ കാരണം. ചിലര്‍ വീഡിയോ മുഴുവന്‍ കാണാതെയോ ലിങ്ക് തുറക്കാതെയോ പോകും. ക്യാപ്ഷന്‍ മാത്രം വായിച്ചിട്ടാകും ചിന്തിക്കുന്നത്. സാധാരണ വീട്ടമ്മമാരൊന്നും തുറന്ന് നോക്കാന്‍ പോകില്ല. എപ്പോഴും കേള്‍ക്കുന്നതാണല്ലോ. സാരമില്ലെന്നാണ് അനു പറയുന്നത്. 

സ്ഥിരമായി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നതിനാല്‍ ഹണി റോസിന് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ഇത് എടുത്ത് ഇരുതേ. ഞാന്‍ ഏത് ഉദ്ഘാടനത്തിന് പോയാലും ഹണി ചേച്ചിയുടെ പേര് എടുത്തിടല്ലേ എന്ന് പ്രാര്‍ത്ഥിക്കും. ആ ഒരു പേര് വന്നാല്‍ മതി ഏതെങ്കിലും ഒരു മീഡിയയില്‍ ക്യാപ്ഷന്‍ കാണും ഹണി റോസിന് വെല്ലുവിളി എന്നും പറഞ്ഞ്. എന്തിനാണ് അങ്ങനൊക്കെ ഇടുന്നത്. അവര്‍ എന്നെ ഇഷ്ടം കൊണ്ട് വിളിക്കുന്നു.

ഞാന്‍ വരുന്നുവെന്നാണ് അനു പറയുന്നത്. കല്യാണം ആവുമ്പോള്‍ സോഷ്യല്‍ മീഡിയ അറിയിക്കും. എന്തുകൊണ്ടെങ്കിലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിക്കാറുണ്ട്. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ. വിളിച്ചില്ലെങ്കിലും നിങ്ങള്‍ വരുമല്ലോ എന്നും അനുമോള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നേയും അനുമോളേയും കുറിച്ചുള്ള മോശം വാര്‍ത്തകളോട് നടന്‍ ഷിയാസ് കരീം പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. എന്റെ അനിയത്തിയാണ് അവള്‍.

എന്റേയും അവളുടേയും ചോര ചുവന്നതാണ്. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നൊന്നുമില്ല. അവളുടെ വീട്ടില്‍ പോയി അമ്മയോടും അച്ഛനോടും ചോദിക്കാം. ഷിയാസ് കരീമിന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും. കാരണം എന്റെ വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണെന്നാണ് ഷിയാസ് പറഞ്ഞത്. അവളെ ഞാന്‍ എവിടേയും കൊണ്ടു പോകും. എന്റെ കാറില്‍ എന്റെ ഉമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള പെണ്ണ് അനുമോളാണെന്നാണ് ഷിയാസ് പറയുന്നത് എഴുതി പിടിപ്പിക്കുന്നവരുടെ വീട്ടില്‍ അമ്മയും പെങ്ങളുമുണ്ടെങ്കില്‍ അവരത് ചെയ്യില്ല.

ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് കൂടിപ്പോകും. ബീപ് ബീപ് ഇടേണ്ടി വരും. ഈ പറയുന്ന ആളുകള്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷ ഭയങ്കരമായിരിക്കും. എന്റെ കണ്‍മുന്നില്‍ വരികയാണെങ്കില്‍ അവര്‍ക്ക് കിട്ടുന്ന ശിക്ഷ ഭീകരമായിരിക്കും. അതിന്റെ പേരില്‍ കേസ് വന്നാലും പ്രശ്നമല്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/170917/starmagic-fame-anumol-reacts-news-wedding-bineeshbastin)