---
title: "അവര്‍ മുന്‍നിരയില്‍ തന്നെ പിടിച്ചിരുത്തും, വലിയൊരു താരം വരുമ്പോള്‍ പിറകില്‍ പോയിരിക്കാന്‍ പറയും'; അഭിഷേക് ബച്ചന്‍"
english_title: "They will hold you in the front row and tell you to go behind when a big player comes'; Abhishek Bachchan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17076/they-will-hold-you-in-the-front-row-and-tell-you-to-go-behind-when-a-big-player-comes-abhishek-bachchan"
published_at: "2021-12-20T22:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0bcff6dbf0_abhishek 2.jpg"
keywords: []
---

# അവര്‍ മുന്‍നിരയില്‍ തന്നെ പിടിച്ചിരുത്തും, വലിയൊരു താരം വരുമ്പോള്‍ പിറകില്‍ പോയിരിക്കാന്‍ പറയും'; അഭിഷേക് ബച്ചന്‍

> **Lead Summary:** **ഇ**ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്റേയും നടി ജയ ബച്ചന്റേയും മകനായ അഭിഷേക് ബച്ചന്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയെങ്കിലും തന്റെ അച്ഛന്റെ താരപദവിയിലേക്ക് ഉയരാന്‍ അഭിഷേകിന് സാധിച്ചിട്ടില്ല.

## Article Content

**ഇ**ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്റേയും നടി ജയ ബച്ചന്റേയും മകനായ അഭിഷേക് ബച്ചന്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയെങ്കിലും തന്റെ അച്ഛന്റെ താരപദവിയിലേക്ക് ഉയരാന്‍ അഭിഷേകിന് സാധിച്ചിട്ടില്ല.

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്ന അഭിഷേക് തന്റെ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് മികച്ച പ്രകടനങ്ങളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

ഇപ്പോഴിതാ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് അഭിഷേക് ബച്ചന്‍ ഒരു അഭിമുഖത്തില്‍. തന്നേക്കാള്‍ വലിയ താരം വരുമ്പോള്‍ എഴുന്നേറ്റ് പിന്‍നിരയിലേക്ക് മാറിയിരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താനതൊന്നും തന്നെ അപമാനമായി കണക്കാക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്.

'ചില സാഹചര്യങ്ങളില്‍ പൊതുപരിപാടികള്‍ക്ക് പോകുമ്പോള്‍ അവര്‍ മുന്‍നിരയില്‍ തന്നെ പിടിച്ചിരുത്തും. ഇത് കൊള്ളാമല്ലോ. ഇവരെന്നെ മുന്നില്‍ തന്നെ ഇരുത്തുമെന്ന് കരുതിയില്ലല്ലോ കൊള്ളാമെന്ന് കരുതിയിരിക്കുകയായിരിക്കും ഞാന്‍. അപ്പോഴാകും വലിയൊരു താരം വരുന്നത്. അതോടെ എന്നോട് എഴുന്നേറ്റ് പിന്നിലേക്ക് മാറിയിരിക്കാന്‍ പറയും. അതൊക്കെ ഷോബിസിന്റെ ബാഗമാണ്. ചെയ്യാന്‍ പറ്റുന്നത് അന്ന് രാത്രി വീട്ടിലെത്തിയ ശേഷം രാത്രി ഉറങ്ങും മുമ്ബായി, ഞാന്‍ കൂടുതല്‍ അധ്വാനിക്കുമെന്ന് സ്വയം വാക്കു കൊടുക്കുക എന്നതാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ പറ്റാത്ത അത്ര വലിയ താരമാവുകാണ് വേണ്ടത്'- അഭിഷേക് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17076/they-will-hold-you-in-the-front-row-and-tell-you-to-go-behind-when-a-big-player-comes-abhishek-bachchan)