#neru | കണ്ണൂർ സ്‍ക്വാഡിനെ മറികടന്ന് മോഹൻലാലിന്റെ നേര്

#neru | കണ്ണൂർ സ്‍ക്വാഡിനെ മറികടന്ന് മോഹൻലാലിന്റെ നേര്
2023-12-20T13:28:00 | By MITHRA K P

(moviemax.in) മോഹൻലാൽ നായകനായി എത്തിയ നിരവധി ചിത്രങ്ങൾ അടുത്തിടെ പരാജയപ്പെട്ടിരുന്നു. അതിനാൽ മോഹൻലാൽ ഒരു വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് നേരുമായി എത്തുന്നത്. മോഹൻലാൽ നായകനാകുന്ന നേരിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും നൽകുന്ന സൂചന വമ്പൻ വിജയമാണ്.

ഇതിനകം മോഹൻലാലിന്റ നേര് ഒരു കോടിയിൽ അധികം ആഗോളതലത്തിൽ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തി വൻ ഹിറ്റായ ചിത്രം കണ്ണൂർ സ്‍ക്വാഡിനെ മോഹൻലാലിന്റെ നേര് പ്രീ സെയിലിൽ ഇതിനകം മറികടന്നു എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നതും.

എന്നാൽ കണ്ണൂർ സ്‍ക്വാഡ് കുറഞ്ഞ തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്‍തത് എന്ന ഒരു വസ്‍തുതയുമുണ്ട്. എന്തായാലും നേരിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും ചിത്രത്തിന് ലഭിക്കുന്ന സ്വീകര്യതയിൽ പ്രതിഫലിക്കുന്നുണ്ട് എന്നും വ്യക്തം.

സംവിധായകൻ ജീത്തു ജോസഫാണ് എന്നതും ചിത്രത്തിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ഒരു സിനിമ എന്ന പ്രത്യേകതയും 21ന് റിലീസാകുന്ന നേരിനുണ്ട്.

പ്രകടനത്തിന് സാധ്യതയുള്ളതാണ് മോഹൻലാലിനെന്നും ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് വ്യക്താകുന്നു. ട്രെയിലറിൽ കാണിച്ച മോഹൻലാലിന്ററെ കഥാപാത്രത്തിന്റ രംഗങ്ങൾ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. വിജയമോഹൻ എന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

യഥാർഥ ജീവിതത്തിലും വക്കീലാണ് നേരിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശാന്തി മായാദേവി. കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശാന്തി മായിദേവിയുടെ നിർദ്ദേശങ്ങൾ സഹായിച്ചു എന്ന് വക്കീലാകുന്ന മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അനശ്വര രാജനും നേരിൽ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

Content Highlight: #Mohanlal #neru #over #Kannursquad

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup