---
title: "തമിഴ് സിനിമയില്‍ ഇന്നിംഗ്‌സ് തുറക്കാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് "
english_title: "Cricketer S Sreesanth to open innings in Tamil cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17074/cricketer-s-sreesanth-to-open-innings-in-tamil-cinema"
published_at: "2021-12-20T22:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0b7792360a_sreeshanth.jpg"
keywords: []
---

# തമിഴ് സിനിമയില്‍ ഇന്നിംഗ്‌സ് തുറക്കാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 

> **Lead Summary:** **ത**മിഴ് സിനിമയില്‍ തന്റെ മഹത്തായ ഇന്നിംഗ്‌സ് തുറക്കാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് . നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാത്തു വാകുല രണ്ടു കാതല്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുന്നത്. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്.

## Article Content

**ത**മിഴ് സിനിമയില്‍ തന്റെ മഹത്തായ ഇന്നിംഗ്‌സ് തുറക്കാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് . നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'കാത്തു വാകുല രണ്ടു കാതല്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുന്നത്. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്.

'ഇത്രയും നല്ല സിനിമയ്ക്കും ടീമിനുമൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു റോളാണ്. കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് സിനിമയുടെ സര്‍പ്രൈസ് എലമെന്റിനെ ഇല്ലാതാക്കും. കൂടുതല്‍ ചിത്രങ്ങളില്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ്.

എനിക്ക് മറ്റൊരു രസകരമായ തമിഴ് ചിത്രവും ഒരു ഹിന്ദി ചിത്രവുമുണ്ട്, അതില്‍ ഞാന്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കും. ഒരു കന്നഡ ചിത്രത്തിന് വേണ്ടിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, എന്നാല്‍ അതേക്കുറിച്ച്‌ ഇപ്പോള്‍ സംസാരിക്കാന്‍ ആയിട്ടില്ല'- ശ്രീശാന്ത് ഏറ്റവും പുതിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

'വിജയ് ഹസാരെ ട്രോഫിയുടെ മുന്‍ സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഞാനായിരുന്നു. വ്യക്തിപരമായ പ്രതിബദ്ധതകളും സിനിമാ ഷൂട്ടിംഗുകളും കാരണം ഞാന്‍ ഈ സീസണ്‍ ഒഴിവാക്കി. വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണിനായി കാത്തിരിക്കുകയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17074/cricketer-s-sreesanth-to-open-innings-in-tamil-cinema)