---
title: "പാർവതി തിരുവോത്തിനെ ശല്യം ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസ്"
english_title: "Police file case against youth for harassing Parvathy Thiruvoth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17062/police-file-case-against-youth-for-harassing-parvathy-thiruvoth"
published_at: "2021-12-20T21:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0a4cfab389_.jpg"
keywords: []
---

# പാർവതി തിരുവോത്തിനെ ശല്യം ചെയ്തതിന് യുവാവിനെതിരെ പോലീസ് കേസ്

> **Lead Summary:** നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അഫ്സലിനെതിരെ കേസ് എടുത്തു. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി .കൊല്ലം സ്വദേശിയായ യുവാവിനെതിരെ മരട് പോലീസ് ആണ് കേസ് എടുത്തത്.

## Article Content

നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അഫ്സലിനെതിരെ കേസ് എടുത്തു. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി .കൊല്ലം സ്വദേശിയായ യുവാവിനെതിരെ മരട് പോലീസ് ആണ് കേസ് എടുത്തത്.

തന്നെ താമസ സ്ഥലത്ത് അടക്കം പിന്തുടർന്ന് ശല്യം ചെയ്‌തെന്ന നടിയുടെ പരാതിയിൽ ആണ് നടപടി. ഇയാൾ ഭക്ഷണ പദാർഥങ്ങളുമായി നടിയുടെ താമസ സ്ഥലങ്ങളിൽ എത്തി ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17062/police-file-case-against-youth-for-harassing-parvathy-thiruvoth)