---
title: "#veenaNair | എല്ലാം പെട്ടെന്നായിരുന്നു,കല്യാണപ്പെണ്ണായി വീണ നായർ; സത്യാവസ്ഥ ഇത്"
english_title: "#Everything #sudden #veenaNair #wedding #bride #truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170437/everything-sudden-veenanair-wedding-bride-truth"
published_at: "2023-12-19T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65812b3c83ac6_veena_2.jpg"
keywords: []
---

# #veenaNair | എല്ലാം പെട്ടെന്നായിരുന്നു,കല്യാണപ്പെണ്ണായി വീണ നായർ; സത്യാവസ്ഥ ഇത്

> **Lead Summary:** മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. എന്നാൽ ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു.

## Article Content

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. എന്നാൽ ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ചു.

വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. ഇന്ന് സോഷ്യൽ മീഡിയയിലടക്കം സജീവ സാന്നിധ്യമാണ് വീണ നായർ. ജീവിതത്തിലെ സന്തോഷവും സങ്കടവുമടക്കം തന്റെ മിക്ക വിശേഷങ്ങളും വീണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും വീണ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപാണ് തന്റെ ദാമ്പത്യ ജീവിതം തകർന്നതിനെ കുറിച്ച് വീണ തുറന്നു പറഞ്ഞത്. ഇവരുടെ തുറന്നു പറച്ചിലിന് ശേഷവും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല. വീണ എപ്പോള്‍ അടുത്ത വിവാഹത്തിനൊരുങ്ങും എന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങൾ വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ് നടി.

'കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു' എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. അതേ സമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിൽ മകനൊപ്പം കൊച്ചിയിലാണ് വീണ താമസിക്കുന്നത്. വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾ താനും അമനും ചേർന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/170437/everything-sudden-veenanair-wedding-bride-truth)