---
title: "#KathrinaandRanbir | രണ്‍ബീറിനോട് ദേഷ്യപ്പെട്ട് കത്രീന, താക്കീത് മറന്ന് കളിയാക്കി രണ്‍ബീര്‍; സംഭവം ഇങ്ങനെ"
english_title: "#Kathrina #gets #angry #Ranbir #Ranbir #forgets #warning #makes #fun #how #happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170432/kathrina-gets-angry-ranbir-ranbir-forgets-warning-makes-fun-how-happened"
published_at: "2023-12-19T10:48:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581288a1a5da_ranbir_and_kathrina_1.jpg"
keywords: []
---

# #KathrinaandRanbir | രണ്‍ബീറിനോട് ദേഷ്യപ്പെട്ട് കത്രീന, താക്കീത് മറന്ന് കളിയാക്കി രണ്‍ബീര്‍; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇതിനിടെ ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെ പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ നായികയായ കത്രീന കൈഫിനോട് രണ്‍ബീര്‍ മോശമായി പെരുമാറുന്നതും കത്രീനയ്ക്ക് ദേഷ്യം പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇതിനിടെ ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെ പഴയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ നായികയായ കത്രീന കൈഫിനോട് രണ്‍ബീര്‍ മോശമായി പെരുമാറുന്നതും കത്രീനയ്ക്ക് ദേഷ്യം പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും.

ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയ ജോഡിയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച രാജ്‌നീതി എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഇപ്പോള്‍ വൈറലാകുന്ന സംഭവം നടക്കുന്നത്. തനിക്കൊപ്പം അഭിനയിക്കുന്നവരുമായി നല്ല സൗഹൃദം സ്ഥാപിക്കുന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. സൗഹൃദത്തിന്റെ പുറത്ത് കളിയാക്കലുകളൊക്കെ സ്വാഭാവികമാണ്.

എന്നാല്‍ ചിലപ്പോള്‍ അതിരുകള്‍ ലംഘിക്കപ്പെടും.അത്തരത്തിലൊരു സംഭവായിരുന്നു അന്നത്തെ പ്രൊമോഷന്‍ പരിപാടിയില്‍ സംഭവിച്ചത്. വീഡിയോയില്‍ തന്റെ മൈക്ക് ശരിയാക്കാന്‍ ശ്രമിക്കുന്ന കത്രീനയെയാണ് കാണാന്‍ സാധിക്കുന്നത്. ഈ സമയം അടുത്തിരുന്ന രണ്‍ബീര്‍ കത്രീനയെ കളിയാക്കുകയായിരുന്നു. ഇന്നത്തെ ദിവസം മുഴുവന്‍ മൈക്ക് വീഴ്ത്തുകയാണല്ലോ, സഹായം വേണോ എന്നായിരുന്നു രണ്‍ബീര്‍ ചോദിച്ചത്.പക്ഷെ രണ്‍ബീറിന്റെ സംസാരത്തിലെ പരിഹാസം കത്രീനയ്ക്ക് ഇഷ്ടമായില്ല.

ശ്രദ്ധീക്കൂ, നീ എന്നെ പഠിപ്പിക്കേണ്ട എന്നായിരുന്നു കത്രീന പ്രതികരിച്ചത് . താരത്തിന്റെ അമര്‍ഷം ആ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ രണ്‍ബീര്‍ കത്രീനയുടെ മുന്നറിയിപ്പ് അവഗണിച്ച് തുടര്‍ന്നും  കളിയാക്കികൊണ്ടിരുന്നു. ബോളിവുഡിലെ താര പുത്രന്മാരും പുത്രിമാരും എങ്ങനെയാണ് പുറമെയുള്ളവരോട് പെരുമാറുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/170432/kathrina-gets-angry-ranbir-ranbir-forgets-warning-makes-fun-how-happened)