---
title: "#AlluArjun| എത്ര കോടി തന്നാലും ഞാന്‍ അത് ചെയ്യില്ല; സോഷ്യൽ മീഡിയയിൽ കയ്യടി നേടി അല്ലു അർജുൻ"
english_title: "#I will #not #doit #no #matter #howmany #crores #AlluArjun #won #applause #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170379/i-will-not-doit-no-matter-howmany-crores-alluarjun-won-applause-socialmedia"
published_at: "2023-12-19T07:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580fe8b369c4_allu_1.jpg"
keywords: []
---

# #AlluArjun| എത്ര കോടി തന്നാലും ഞാന്‍ അത് ചെയ്യില്ല; സോഷ്യൽ മീഡിയയിൽ കയ്യടി നേടി അല്ലു അർജുൻ

> **Lead Summary:** സൗത്ത് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അല്ലു അര്‍ജുന്‍. പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ താരം. ഈ ചിത്രത്തിലെ അഭിനയത്തില്‍ നാഷ്ണല്‍ അവാര്‍ഡും അല്ലുവിനെ തേടി എത്തി. ഇതിന് ഇടയില്‍ ഇപ്പോഴിത അല്ലുവിന്റെ ഒരു നിലപാട് ആണ് കൈയ്യടി നേടുന്നത്.

## Article Content

സൗത്ത് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അല്ലു അര്‍ജുന്‍. പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ താരം. ഈ ചിത്രത്തിലെ അഭിനയത്തില്‍ നാഷ്ണല്‍ അവാര്‍ഡും അല്ലുവിനെ തേടി എത്തി. ഇതിന് ഇടയില്‍ ഇപ്പോഴിത അല്ലുവിന്റെ ഒരു നിലപാട് ആണ് കൈയ്യടി നേടുന്നത്.

പരസ്യത്തിനായി തന്നെ സമീപിച്ച ഒരു പാന്‍ മസാല-മദ്യ ബ്രാന്‍ഡിനോട് ‘നോ’ പറഞ്ഞ അല്ലുവിന്റെ നിലപാട് ആണ് കൈയ്യടി നേടി കൊടുത്തത് സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-ദ റൂള്‍ എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ കഥാപാത്രം ചില രംഗങ്ങളില്‍ മദ്യപിക്കുകയും മുറുക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

ഈ രംഗങ്ങള്‍ കാണിക്കുമ്പോള്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ ലോഗോ സ്‌ക്രീനില്‍ കാണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പാന്‍ മസാലാ-മദ്യ ബ്രാന്‍ഡ് അല്ലു അര്‍ജനേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും സമീപിച്ചു. പത്തുകോടി രൂപയും അവര്‍ അല്ലു അര്‍ജുന് വാഗ്ദാനം ചെയ്തു. ഈ ഓഫറാണ് അല്ലു അര്‍ജുന്‍ നിരസിച്ചത്.

പൈസയ്ക്ക് വേണ്ടി എന്ത് പരസ്യവും ചെയ്യുന്ന താരങ്ങള്‍ അല്ലുവിനെ കണ്ട് പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഇത് ആദ്യമായിട്ടല്ല ഇത്തരം പരസ്യങ്ങളോട് അല്ലു നോ പറയുന്നത്. പുഷ്പയുടെ ആദ്യഭാഗം ഇറങ്ങിയശേഷം ഒരു പുകയില കമ്പനി തങ്ങളുടെ ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുനെ ക്ഷണിച്ചിരുന്നു. അന്നും താരം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/170379/i-will-not-doit-no-matter-howmany-crores-alluarjun-won-applause-socialmedia)