---
title: "#rahulravi | എന്നെ എല്ലാവരും സൈലന്റ് കില്ലർ എന്നാണ് വിളിക്കുന്നത്! എന്നെകൊണ്ട് അതിനൊന്നും പറ്റില്ലെന്ന് പറഞ്ഞു; രാഹുൽ രവി"
english_title: "#rahulravi #openedup #about #his #love #marriage #family #life #wife #lakshminair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170338/rahulravi-openedup-about-his-love-marriage-family-life-wife-lakshminair"
published_at: "2023-12-18T21:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65806bcad8e5f_rahul.jpg"
keywords: []
---

# #rahulravi | എന്നെ എല്ലാവരും സൈലന്റ് കില്ലർ എന്നാണ് വിളിക്കുന്നത്! എന്നെകൊണ്ട് അതിനൊന്നും പറ്റില്ലെന്ന് പറഞ്ഞു; രാഹുൽ രവി

> **Lead Summary:** ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യ ലക്ഷ്മി നായർ പോലീസിൽ പരാതി കൊടുത്തെന്ന വാർത്ത പുറത്തുവന്നത്. ഭാര്യയുടെ പരാതിയില്‍ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശാരീരിക പീഡനമടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടന്‍ ഒളിവില്‍ പോയത്. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല താരം. 

## Article Content

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യ ലക്ഷ്മി നായർ പോലീസിൽ പരാതി കൊടുത്തെന്ന വാർത്ത പുറത്തുവന്നത്. ഭാര്യയുടെ പരാതിയില്‍ ചെന്നൈ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശാരീരിക പീഡനമടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടന്‍ ഒളിവില്‍ പോയത്. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല താരം. 

പ്രണയിച്ചു വിവാഹിതരായവരാണ് ലക്ഷ്മിയും രാഹുലും. 2020ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് രാഹുൽ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ വാർത്തകൾക്കിടെ രാഹുലിന്റെ പഴയൊരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പ്രണയവിവാഹത്തെ കുറിച്ചുമൊക്കെയാണ് രാഹുൽ സംസാരിക്കുന്നത്. 

> "അഭിനയത്തിലേക്ക് എത്തിപ്പെടണം എന്ന് ആഗ്രഹിച്ചതല്ല. എൻജിനീയറിങ് പഠിക്കണം, ഗൾഫിൽ പോകണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ എൻജിനീയറിങ്ങിൽ കുറച്ചു സപ്ലി വന്നപ്പോൾ ആ സമയത്ത് ചെയ്യാൻ വേറെയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ സുഹൃത്തുക്കളുടെ സപ്പോർട്ടിൽ ഹെയറോമാക്സിന്റെ ഒരു മത്സരത്തിൽ പങ്കെടുത്തു. അതിൽ ജയിച്ചു. അതിന് ശേഷമാണ് സീരിയൽ ചെയ്തത്. അതിനിടയിലാണ് ഡി ഫോർ ഡാൻസിൽ അവതാരകനായത്. പിന്നെ തമിഴിലേക്ക് പോയി. 

ഞാൻ അധികം സംസാരിക്കുന്ന ആളൊന്നും അല്ല. അഭിനയം ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു. പക്ഷെ കോൺഫിഡൻസ് വന്നപ്പോൾ എല്ലാം മാനേജ് ചെയ്തു. കുറച്ചു ഫ്രണ്ട്സ് മാത്രമേ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുള്ളു. ബാക്കി എല്ലാവരും ഇവനെ കൊണ്ട് ഇതൊന്നും പറ്റില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അഭിനയം എനിക്ക് ജോലിയായി തോന്നാറില്ല. സമാധാനം കിട്ടുന്നുണ്ട്. പല ജോലികളും ചെയ്തു മടുത്തിട്ടാണ് അഭിനയത്തിലേക്ക് വന്നത്. ഞാനായി തന്നെ നിൽക്കാൻ പറ്റുന്നുണ്ട്.

> എന്നെ എല്ലാവരും സൈലന്റ് കില്ലർ എന്നാണ് വിളിച്ചിരുന്നത്. ഞാൻ എവിടേലും പോയാൽ മിണ്ടാതെ ഇരിക്കും, അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറ്റില്ലെന്നാണ് ആളുകൾ വിചാരിക്കുക. അച്ഛനോടും അമ്മയോടും പോലും അധികം സംസാരിക്കാത്ത ആളാണ് ഞാൻ. ചെറുപ്പം തൊട്ടെയിങ്ങിനെ ആണ്. എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ആണ് ചെയ്തിട്ടുള്ളത്," രാഹുൽ അന്ന് പറഞ്ഞു. 

> "ഞാനും ലക്ഷ്മിയും കൂടുതൽ ക്ലോസായത് ലോക്ക്ഡൗൺ സമയത്താണ്. അപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സമയമുണ്ടായിരുന്നത്. ആ സമയത്ത് എനിക്കവൾ നല്ല സപ്പോർട്ടായിരുന്നു. ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ എനിക്ക് ആ വാല്യൂ മനസിലാകാതെ പോയേനെ. ലോക്ക്ഡൗൺ കഴിഞ്ഞിട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്. ആ സമയത്ത് എനിക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു ലക്ഷ്മി. ഞങ്ങൾ കുറച്ചുനാൾ കഴിഞ്ഞിട്ട് വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്.

പിന്നെ വീട്ടുകാർ ഒക്കെ അറിഞ്ഞില്ലേ അവർ വച്ചോണ്ടിരിക്കില്ലല്ലോ, അതുകൊണ്ട് നടത്താം എന്ന് വച്ചതാണ്. ഫാമിലി ലൈഫും ജോലിയും ഒന്നിച്ചു കൊണ്ടുപോകുമ്പോൾ ചില നേരം സ്ട്രെസ് തോന്നാറുണ്ട്. ഞാൻ ഒറ്റയ്ക്കാണെങ്കിൽ സാരമില്ല. ഒരാളും കൂടെ കൂടെയുള്ളപ്പോൾ അങ്ങനെ അല്ലല്ലോ വേണ്ടത്. ലക്ഷ്മിയ്ക്ക് എന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

> ഈ റിലേഷൻഷിപ്പിൽ അവൾ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. എന്റെ സമയക്കുറവുകളായിരുന്നു പ്രശ്‍നം. ഒന്നിച്ച് എവിടെയും പോകാൻ പോലും പറ്റിയിട്ടില്ല. എന്നെ മനസിലാക്കുന്നത് കൊണ്ടാണ് അതിൽ ഒന്നും ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല."- എന്നാണ് രാഹുൽ അഭിമുഖത്തിൽ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/170338/rahulravi-openedup-about-his-love-marriage-family-life-wife-lakshminair)