---
title: "#jyothika | സൂര്യയുടെ വീട്ടിലെ വഴക്ക് കാരണം ജ്യോതിക സ്വന്തം വീട്ടിലേക്ക് പോയി! വീട് മാറിയതിന്റെ കാരണം തുറന്ന് പറഞ്ഞ് താരം "
english_title: "#jyothika #opensup #about #why #she #move #husband #surya #home #her #revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170262/jyothika-opensup-about-why-she-move-husband-surya-home-her-revelation"
published_at: "2023-12-18T16:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65802c72cb412_jyothika.jpg"
keywords: []
---

# #jyothika | സൂര്യയുടെ വീട്ടിലെ വഴക്ക് കാരണം ജ്യോതിക സ്വന്തം വീട്ടിലേക്ക് പോയി! വീട് മാറിയതിന്റെ കാരണം തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** നടന്‍ സൂര്യയും ജ്യോതികയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലൂടെ ജ്യോതിക മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയിലെ കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. അതേ സമയം നിലവില്‍ ജ്യോതിക മുംബൈയില്‍ താമസിക്കുന്നതിനെ പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

## Article Content

നടന്‍ സൂര്യയും ജ്യോതികയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലൂടെ ജ്യോതിക മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയിലെ കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. അതേ സമയം നിലവില്‍ ജ്യോതിക മുംബൈയില്‍ താമസിക്കുന്നതിനെ പറ്റി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ വീട്ടുകാരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ജ്യോതിക മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നായിരുന്നു കഥകള്‍. എന്നാല്‍ മുംബൈയിലുള്ള വീട്ടിലേക്ക് താമസം മാറാനുണ്ടായ കാരണമെന്താണെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ജ്യോതിക വെളിപ്പെടുത്തിയിരിക്കുകയാണ്. 

കൊവിഡ് കാലത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കൊവിഡ് വന്നിരുന്നു. ആ സമയത്ത് എനിക്ക് പോകാന്‍ പറ്റിയില്ല. അന്ന് വിമാനമൊക്കെ റദ്ദ് ചെയ്ത സമയമായിരുന്നു. അപ്പോഴാണ് ചില കാര്യങ്ങള്‍ താന്‍ ആലോചിച്ചത്. വിവാഹം കഴിച്ചതിന് ശേഷമല്ല, അതിനും മുന്‍പേ താന്‍ ചെന്നൈയില്‍ എത്തിയിരുന്നു. 

ഇപ്പോള്‍ എന്റെ മാതാപിതാക്കളില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തിന് മുകളിലായി. ഇനി അവരെ മിസ് ചെയ്യരുതെന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ? അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെയുള്ള പേടി തോന്നിയതായി ജ്യോതിക പറയുന്നു. വിവാഹത്തിന് ശേഷം ഒരിക്കലും പെണ്‍കുട്ടികളുടെ അച്ഛനമ്മമാരെ പറ്റി ആരും ആലോചിക്കാറില്ല. എന്നാല്‍ സ്വന്തം വീടുമായിട്ടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്മാറാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

കൂടുതല്‍ പെണ്‍കുട്ടികളും അവരുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്ന ഒരു സമയം മിസ് ചെയ്യാറുണ്ട്. അങ്ങനൊരു പേടി കൊവിഡ് കാലത്താണ് തനിക്ക് വന്നത്. ഇതോടെയാണ് അവിടെ പോയി മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയത്. അങ്ങനെയാണ് താന്‍ മുംബൈയിലേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ജ്യോതിക പറയുന്നു. 

ഇതൊരു താല്‍കാലികമായിട്ടുള്ള മാറ്റം മാത്രമാണ്. കുട്ടികളുടെ സ്‌കൂളൊക്കെ ശരിയായി വന്നു. പിന്നെ അവിടെയും ഞങ്ങള്‍ക്ക് വീടുണ്ട്. മാത്രമല്ല ഭര്‍ത്താവ് സൂര്യയുടെ പിന്തുണയെ കുറിച്ചും അഭിമുഖത്തില്‍ ജ്യോതിക സംസാരിച്ചു. 'വളരെ പിന്തുണ തരുന്ന ആളാണ് സൂര്യ. ഞാന്‍ സന്തോഷത്തോടെ ഇരിക്കണം, കുട്ടികളുടെ കാര്യങ്ങളെല്ലാം നന്നായി നടക്കണമെന്നൊക്കെ വിചാരിക്കുന്ന ആളാണ് സൂര്യ. അങ്ങനെയുള്ള എല്ലാ കാര്യങ്ങളും വലിയ രീതിയിലാണ് നോക്കി കാണുന്നത്. ഇങ്ങനെ മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്നൊരു ചെറിയ മൈന്‍ഡ് സെറ്റ് അദ്ദേഹത്തിനില്ല.

സൂര്യയുടെ അമ്മയുമായിട്ടുള്ള സ്‌നേഹത്തെ കുറിച്ചും നടി പറഞ്ഞു. അമ്മയും ഞാനും വളരെ ക്ലോസാണ്. ഞങ്ങളിപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നുണ്ട്. മുന്‍പൊരിക്കല്‍ ദീപാവലി ആഘോഷിക്കാന്‍ മുംബൈയിലുള്ള വീട്ടിലേക്ക് പോകുമെന്ന് അമ്മയോട് പറഞ്ഞിരുന്നു. അച്ഛനമ്മമാരുടെ കൂടെ ദീപാവലി ആഘോഷിച്ചിട്ട് വര്‍ഷങ്ങളോളമായിരുന്നു. എന്നാല്‍ 'നിങ്ങള്‍ ആരും ഇല്ലാതെ ഈ വീട്ടില്‍ എന്ത് ദീപാവലി ആഘോഷം നടത്താനാണെന്നാണ്', അന്ന് അമ്മ ചോദിച്ചത്.

മുംബൈയില്‍ ചെന്നപ്പോള്‍ എന്റെ വീട്ടുകാര്‍ക്കും അവരുടേതായ പ്ലാനുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ദീപാവലി ആഘോഷിക്കാന്‍ ചൈന്നൈയിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. അങ്ങനെ അമ്മയെ വിളിച്ച് ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. ഇത്തവണയും ദീപാവലി ചെന്നൈയില്‍ തന്നെയാക്കി. പതിനഞ്ച് വര്‍ഷത്തോളം ഒരുമിച്ച് താമസിച്ചതാണ്. ഭര്‍ത്താവിന്റെ അമ്മയുമായി നല്ലൊരു ബോണ്ട് ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ടെന്നും ജ്യോതിക പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/170262/jyothika-opensup-about-why-she-move-husband-surya-home-her-revelation)