---
title: "#varundhawan | ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ വരുൺ ധവാന് പരുക്ക്; ചിത്രം പങ്കുവെച്ച് താരം"
english_title: "#varundhawan #injured #leg #during #shoot #vd"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170239/varundhawan-injured-leg-during-shoot-vd"
published_at: "2023-12-18T15:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65801c4ae56ef_varun.jpg"
keywords: []
---

# #varundhawan | ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ വരുൺ ധവാന് പരുക്ക്; ചിത്രം പങ്കുവെച്ച് താരം

> **Lead Summary:** പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുൺ ധവാന് പരിക്ക്. 'വിഡി 18' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

## Article Content

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുൺ ധവാന് പരിക്ക്. 'വിഡി 18' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

നീരുവെച്ച കാലിന്റെ ചിത്രം താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്പ് കമ്പിയിൽ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുൻപും വരുൺ ധവാന് പരിക്കേറ്റിരുന്നു.

സംവിധായകൻ അറ്റ്ലീ അവതരിപ്പിക്കുന്ന ചിത്രമാണ് 'വിഡി 18'. 2024-ൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റർടെയിനറായിരിക്കും 'വിഡി 18'.

### Related Links & Sources
- [Original Story Source](https://moviemax.in/news/170239/varundhawan-injured-leg-during-shoot-vd)