---
title: "#ahaanakrishna | ഓസിയ്ക്ക് ഇത്തരം കാര്യങ്ങളില്‍ തീരെ താല്‍പര്യമില്ല! പക്ഷെ ഞങ്ങൾക്ക് ഭയങ്കര ഇന്‍ട്രസ്റ്റാണ്; തുറന്ന് പറഞ്ഞ് അഹാന "
english_title: "#ahaanakrishna #mother #sindhu #opensup #about #their #gossip #talks #home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170215/ahaanakrishna-mother-sindhu-opensup-about-their-gossip-talks-home"
published_at: "2023-12-18T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580108e66985_ahana.jpg"
keywords: []
---

# #ahaanakrishna | ഓസിയ്ക്ക് ഇത്തരം കാര്യങ്ങളില്‍ തീരെ താല്‍പര്യമില്ല! പക്ഷെ ഞങ്ങൾക്ക് ഭയങ്കര ഇന്‍ട്രസ്റ്റാണ്; തുറന്ന് പറഞ്ഞ് അഹാന 

> **Lead Summary:** **നടി **അഹാന കൃഷ്ണയും അനിയത്തിമാരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. മൂന്ന് അനിയത്തിമാരുടെയും കൂടെ രസകരമായ വീഡിയോസുമായിട്ടാണ് നടി എത്താറുള്ളത്. ഇപ്പോഴിതാ അനിയത്തിമാരുമായി പരദൂഷണം പറയുന്നതിനെ പറ്റി അഹാന പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. 

## Article Content

**നടി **അഹാന കൃഷ്ണയും അനിയത്തിമാരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. മൂന്ന് അനിയത്തിമാരുടെയും കൂടെ രസകരമായ വീഡിയോസുമായിട്ടാണ് നടി എത്താറുള്ളത്. ഇപ്പോഴിതാ അനിയത്തിമാരുമായി പരദൂഷണം പറയുന്നതിനെ പറ്റി അഹാന പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. 

താനടക്കം വീട്ടില്‍ എല്ലാവരും ഗോസിപ്പുകള്‍ പറയാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലടെ അഹാന പറയുന്നത്. മാത്രമല്ല കൂട്ടത്തിലൊരാള്‍ മാത്രം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ വരാറില്ലെന്നും നടി പറയുന്നു. വീട്ടില്‍ ഗോസിപ്പ് പറയുന്നത് ആരൊക്കെയാണെന്നാണ് അഹാനയോട് അവതാരക ചോദിച്ചത്. 'ഞങ്ങളെല്ലാവരും അങ്ങനെ പറയാറുണ്ടെന്ന്', നടി സൂചിപ്പിച്ചു. ഓരോരുത്തരും വീട്ടില്‍ വന്നതിന് ശേഷം എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് തുടങ്ങും. ഈ വര്‍ത്തമാനം എല്ലാവരും കൂടെ ഇരിക്കുമ്പോഴായിരിക്കും. ഞാന്‍ എവിടെയെങ്കിലും പോയിട്ട് വരുമ്പോള്‍ ഒരുപാട് കഥകളുമൊക്കെയായിട്ടാണ് വരിക. 

ഇഷാനിയും അതുപോലെ ഒത്തിരി കഥയുമായി വരും. മാത്രമല്ല അവള്‍ക്ക് ഇക്കാര്യത്തില്‍ ഭയങ്കര ഇന്‍ട്രസ്റ്റാണ്. നമ്മള്‍ താഴെ ഇരുന്ന് എന്തെങ്കിലും സംസാരിക്കുന്നത് ഒരു അശരീരി പോലെ ഇഷാനി മുകളില്‍ നിന്നും കേട്ടാല്‍ 'ഹേയ് വെയിറ്റ് വെയിറ്റ്, ഞാന്‍ വന്നിട്ട് തുടങ്ങിയാല്‍ മതിയെന്ന്', പറയും. ഞാനും ഇഷാനിയും ഹന്‍സുവും ഏകദേശം ഒരുപോലെയാണെന്നാണ് അഹാന പറയുന്നത്. എന്നാല്‍ ഓസി എന്ന് വിളിക്കുന്ന ദിയയ്ക്ക് ഇതില്‍ തീരെ താല്‍പര്യമില്ലെന്നാണ് സിന്ധുവിന്റെ മറുപടി. 'ഓസിയ്ക്ക് ഇത്തരം കാര്യങ്ങളില്‍ തീരെ താല്‍പര്യമില്ല. അവള്‍ക്ക് പൊതുവേ വേറെ രീതിയാണ്.

വീട്ടിലിരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ സിനിമ കണ്ടോണ്ട് ഇരിക്കുകയായിരിക്കും. അതല്ലെങ്കില്‍ വേറെന്തെങ്കിലും ചെയ്‌തേണ്ടിരിക്കും. ഇങ്ങനത്തെ ഗോസിപ്പിലേക്കൊന്നും വരില്ല. ഇനി അഥവാ അവള്‍ക്ക് വളരെ പേഴ്‌സണലായി അറിയുന്ന ആരുടെയെങ്കിലും കഥയാണെങ്കില്‍ വല്ലപ്പോഴും ഓസി പറയാറുണ്ട്. അത് ശരിക്കും ഭയങ്കര രസമാണ്. ഓസി പറയുന്ന കഥ ഭയങ്കര കോമഡിയായിരിക്കുമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. എന്നാല്‍ ഗോസിപ്പ് ഏറ്റവും ആസ്വദിക്കുന്നത് ഞാനും അമ്മയും ഇഷാനിയും ഹന്‍സുവുമാണെന്ന് അഹാന പറയുന്നു.

അതേ സമയം ഓസിയെ അനുകൂലിച്ച് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഇവരുടെ കുടുംബത്തില്‍ ഓസിയാണ് ഏറ്റവും കഴിവുള്ളവള്‍. ഒറ്റയ്ക്കാണെങ്കിലും കഴിവുകളുള്ളവളാണ്. അവള്‍ക്ക് ഒരു സിനിമയില്‍ അവസരം ലഭിച്ചാല്‍ ഓസി അതിനെ ഇളക്കിമറിക്കും. മോഹന്‍ലാലിന്റെ കുടുംബത്തില്‍ പ്രണവ് മോഹന്‍ലാല്‍ ഉള്ളത് പോലെയാണ് കൃഷ്ണ കുമാറിന്റെ വീട്ടില്‍ ഓസി എന്ന ദിയ. ഇരുവരും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ജീവിക്കുന്നത്.

ഓസി വളരെ ലളിതമായ എളിമയുള്ളതും യഥാര്‍ഥ്യവുമുള്ള കുട്ടിയാണ്. എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണെന്ന് ഒരു ആരാധകന്‍ പറയുന്നു. ഓസി ഒരു സ്‌പെഷ്യല്‍ പേഴ്‌സണ്‍ ആണെന്ന് കണ്ടാല്‍ തന്നെ അറിയാമെന്നും ചിലര്‍ പറയുന്നു. നാല് പെണ്‍മക്കളുള്ള ഇവരുടെ ഗ്യാങ്ങില്‍ ശരിക്കും ആണ്‍കുട്ടി ആവേണ്ട ആള്‍ ആയിരുന്നു ഓസി.. എന്ന് തുടങ്ങി താരപുത്രിയെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. അതേ സമയം ഓസിയുടെ റിലേഷന്‍ഷിപ്പുകളെയും ആണ്‍സുഹൃത്തുക്കളെയും കുറിച്ച് പരിഹസിച്ചും ചിലരെത്തുന്നുണ്ട്.

ഓസിയ്ക്ക് ആണ്‍സുഹൃത്തുക്കളെ മാറ്റി കൊണ്ടിരിക്കുന്ന തിരക്ക് കാരണം മറ്റൊന്നിനും സമയം കിട്ടുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അവളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്നു എന്നതിന് കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ബാക്കിയുള്ളവരെല്ലാം ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്നതാവും. അങ്ങനെ നോക്കുമ്പോള്‍ ഓസിയല്ലേ അഭിനന്ദനമര്‍ഹിക്കുന്ന ആളെന്നും കമന്റുകളില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/170215/ahaanakrishna-mother-sindhu-opensup-about-their-gossip-talks-home)