---
title: "#Thanuja| ബോളിവുഡ് താരം തനൂജ ആശുപത്രിയിൽ"
english_title: "#Bollywood #star #Tanuja #hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170170/bollywood-star-tanuja-hospital-new"
published_at: "2023-12-18T12:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fef748999b_thanuja.jpg"
keywords: []
---

# #Thanuja| ബോളിവുഡ് താരം തനൂജ ആശുപത്രിയിൽ

> **Lead Summary:** മുൻകാല നടിയും ബോളിവുഡ് താരം കജോളിന്റെ അമ്മയുമായ തനൂജയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മുൻകാല നടിയും ബോളിവുഡ് താരം കജോളിന്റെ അമ്മയുമായ തനൂജയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജൂഹുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണ് നടി .

തനൂജ ഡോക്ടർമാരുടെ നീരീക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ അറിയിച്ചു. നിരവധി ഹിന്ദി, ബം​ഗാളി ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് തനൂജ.

ബഹാരേം ഫിർ ഭി ആയേം​ഗി, ജ്യുവൽ തീഫ്, ഹാഥീ മേരേ സാഥീ, മേരേ ജീവൻ സാഥി എന്നിവയാണ് തനൂജയുടെ പ്രധാന ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/170170/bollywood-star-tanuja-hospital-new)