#Samantha | വീണ്ടും വിവാഹം കഴിക്കുന്നില്ലെ? ആരാധകൻറെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി സാമന്ത

#Samantha | വീണ്ടും വിവാഹം കഴിക്കുന്നില്ലെ? ആരാധകൻറെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി സാമന്ത
2023-12-18T11:20:00 | By MITHRA K P

(moviemax.in)ടി സാമന്ത ഞായറാഴ്ച തന്റെ ആരാധകർക്കായി ഒരു ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് സാമന്ത ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. തീർത്തും രസകരമായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ഈ പരിപാടിയിൽ ഉണ്ടായി.

ഞായറാഴ്ച ചിന്തകൾ എന്താണ് എന്നാണ് സാമന്ത ആദ്യം ചോദിച്ചത്. ഏറ്റവും മോശമായ വർഷം അവസാനിക്കുകയാണ് എന്നാണ് ഇതിന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് മറുപടി നൽകിയത്. 'എനിക്ക് അങ്ങനെ തോന്നുന്നു' എന്നാണ് സാമന്ത മറുപടി നൽകിയത്. 'നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?' എന്നാണ് ഒരാൾ ചോദിച്ചത്.

അവൾ പറഞ്ഞു, 'അതെ' എന്നായിരുന്നു സാമന്തയുടെ മറുപടി. 'വരാനിരിക്കുന്ന വർഷത്തേക്ക് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണ്' എന്നാണ് ഒരാൾ ചോദിച്ചത് അതിന് സാമന്ത നൽകിയ മറുപടി 'നല്ല ആരോഗ്യം' എന്നാണ്.

മൈസ്റ്റൈറ്റിസ് എന്ന രോഗം കുറേക്കാലമായി സാമന്തയെ വേട്ടയാടുന്നുണ്ട്. അടുത്തിടെ ഈ രോഗത്തിൻറെ ചികിൽസയ്ക്കായി വലിയൊരു ഇടവേള സിനിമ രംഗത്ത് നിന്നും സാമന്ത എടുത്തിരുന്നു.

ഇതും മനസിൽ വച്ചായിരിക്കാം സാമന്തയുടെ മറുപടി എന്നാണ് ആരാധകർ കരുതുന്നത്. ഇതേ സെഷനിൽ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിൻറെ ചോദ്യവും അതിന് സാമന്ത നൽകിയ മറുപടിയുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

'നിങ്ങൾ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ?' എന്നായിരുന്നു ആ ചോദ്യം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു മോശം ഇൻവെസ്റ്റ്മെൻറായിരിക്കും എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സാമന്ത നൽകിയ മറുപടി.

വിവാഹമോചന നിരക്ക് സംബന്ധിച്ച കണക്കുകളും സാമന്ത ഈ മറുപടിയിൽ ചേർത്തിട്ടുണ്ട്. 2017 ൽ നടൻ നാ​ഗ ചൈതന്യയെ വിവാഹം കഴിച്ച സാമന്ത. രണ്ട് വർഷം മുൻപ് ആണ് നടനിൽ നിന്നും വിവാഹ മോചനം നേടിയിരുന്നു.

ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്. ചിത്രം ബോക്സോഫീസിൽ അത്യവശ്യം വിജയമായിരുന്നു.

Content Highlight: #remarrying #Samantha #great #answer #fan #question

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup