---
title: "#Jyothika| ഞാനഭിനയിച്ച സിനിമകളുടെ സംവിധായകനെ സൂര്യയുടെ പിതാവ് വിളിക്കും; തുറന്ന് പറഞ്ഞ് ജ്യോതിക"
english_title: "#Surya's #father #would #call #director #films #I #acted  #Jyothika #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/170046/suryas-father-would-call-director-films-i-acted-jyothika-openup"
published_at: "2023-12-17T20:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f13c10b297_jyothika_3.jpg"
keywords: []
---

# #Jyothika| ഞാനഭിനയിച്ച സിനിമകളുടെ സംവിധായകനെ സൂര്യയുടെ പിതാവ് വിളിക്കും; തുറന്ന് പറഞ്ഞ് ജ്യോതിക

> **Lead Summary:** സിനിമാ കരിയറിനൊപ്പം ന‌ടി ജ്യോതികയുടെ വ്യക്തി ജീവിതവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. 2005 ൽ കരിയറിൽ തിളക്കമേറിയ സമയത്താണ് ജ്യോതികയുടെ വിവാഹം. സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്ന ജ്യോതിക പിന്നീട് തിരിച്ചെത്തിയിരുന്നു . തിരിച്ച് വരവിന് ശേഷവും തിരക്ക് പിടിച്ച് നടി സിനിമകൾ ചെയ്തിരുന്നില്ല. എന്നാൽ ജ്യോതിക വിവാഹ ശേഷം അഭിനയ രം​ഗം വിട്ടതിനെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക സിനിമാ രം​ഗത്ത് തുടരുന്നതിന് താൽപര്യം ഇല്ലെന്നായിരുന്നു സംസാരം.

## Article Content

സിനിമാ കരിയറിനൊപ്പം ന‌ടി ജ്യോതികയുടെ വ്യക്തി ജീവിതവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. 2005 ൽ കരിയറിൽ തിളക്കമേറിയ സമയത്താണ് ജ്യോതികയുടെ വിവാഹം. സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്ന ജ്യോതിക പിന്നീട് തിരിച്ചെത്തിയിരുന്നു . തിരിച്ച് വരവിന് ശേഷവും തിരക്ക് പിടിച്ച് നടി സിനിമകൾ ചെയ്തിരുന്നില്ല. എന്നാൽ ജ്യോതിക വിവാഹ ശേഷം അഭിനയ രം​ഗം വിട്ടതിനെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക സിനിമാ രം​ഗത്ത് തുടരുന്നതിന് താൽപര്യം ഇല്ലെന്നായിരുന്നു സംസാരം.

എന്നാൽ വർഷങ്ങളായി തുടരുന്ന ​ഗോസിപ്പിൽ വ്യക്ത വരുത്തിയിരിക്കുകയാണ് ജ്യോതിക ഇപ്പോൾ. വിവാഹശേഷം അഭിനയ രം​ഗം വിട്ടത് സൂര്യയുടെ പിതാവിന്റെ നിർബന്ധം കൊണ്ടല്ലന്നു സത്യം പറഞ്ഞാൽ വീട്ടിൽ അമ്മായച്ഛനാണ് എന്നെ കൂടുതൽ പിന്തുണയ്ക്കുന്നതെന്നും . ഷൂട്ടിന് പോകുമ്പോൾ വീടും കുട്ടികളും ഉത്തരവാദിത്തവും എല്ലാം മറക്കണമെന്ന് അദ്ദേ​ഹം നിരവധി തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പോലും കാതൽ എന്ന സിനിമയ്ക്കായി അച്ഛന് വേണ്ടി ഒരു ഷോ വെച്ചു. അദ്ദേഹത്തിന് അഭിമാനം തോന്നി. എല്ലാ തവണയും എന്റെ സിനിമ കണ്ട് ആ സിനിമയുടെ സംവിധായകനെയും ടീമിനെയും വിളിച്ച് സംസാരിക്കും.

സൂര്യയുടെ കുടുംബവുമായുള്ള പ്രശ്നങ്ങൾ കാരണമാണ് മുംബൈയിലേക്ക് താമസം മാറിയതെന്ന ​ഗോസിപ്പിനെക്കുറിച്ചും ജ്യോതിക വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കൊവിഡ് വന്നിരുന്നു. എനിക്ക് പോകാൻ പറ്റിയില്ല. അപ്പോൾ ഫ്ലെെറ്റുകൾ ഇല്ല. അപ്പോഴാണ് ഞാൻ ചിന്തിച്ചത്. 27 വർഷത്തോളമായി ഞാൻ ചെന്നെെയിലാണ്. അച്ഛനമ്മമാരോടൊപ്പം ഉണ്ടായിരുന്നില്ല. അവർക്കൊപ്പമുള്ള സമയം ഇനി നഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു. നഷ്ടപ്പെടുമെന്ന ഭയം ഉണ്ടായിരുന്നു, കല്യാണത്തിന് ശേഷം പെൺകുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെ നോക്കാൻ പറ്റാറില്ല. വീട്ടിലെ ഉത്തരവാദിത്തങ്ങൾ വിട്ട് പോകാൻ പറ്റില്ല.

കുറച്ച് കാലം മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് പോയത്. ഭർത്താവ് സൂര്യ ഇതിന് തന്നെ പിന്തുണച്ചു. ഞാൻ സന്തോഷമായിരിക്കാനും കു‌ട്ടികൾക്ക് നല്ലത് ന‌ടക്കണമെന്നുമാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. ഇത്തവണത്തെ ദീപാവലി എന്റെ വീട്ടിൽ വെച്ചായിരുന്നു. ഇത്തവണ ബോംബെയിൽ എന്റെ അച്ഛന്റെയും അമ്മയുടേയും കൂടെ ബോംബെയിൽ ദീപാവലി ആഘോഷിക്കുകയാണെന്ന് സൂര്യയു‌ടെ അമ്മയോട് പറഞ്ഞു. ശരി, നിങ്ങളൊന്നും ഇല്ലാതെ എങ്ങനെ ഈ വീട്ടിൽ ദീപാവലി ന‌‌‌ടക്കുമെന്ന് വിഷമത്തോ‌ടെ അമ്മയ അതോടെ ഞങ്ങൾ വരാമെന്ന് പറഞ്ഞു. ആ ബന്ധം ഞങ്ങൾ തമ്മിലുണ്ട്. 15 വർഷം ഒരുമിച്ച് ജീവിച്ചവരാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/170046/suryas-father-would-call-director-films-i-acted-jyothika-openup)