---
title: "#mohanlal | താടി എന്തുകൊണ്ട് എടുക്കുന്നില്ല? കാരണം വ്യക്തമാക്കി മോഹന്‍ലാല്‍"
english_title: "#Why #not #remove #beard? #Mohanlal #clarified #reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169880/why-not-remove-beard-mohanlal-clarified-reason"
published_at: "2023-12-17T08:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e67afe7f77_mohanlal.jpg"
keywords: []
---

# #mohanlal | താടി എന്തുകൊണ്ട് എടുക്കുന്നില്ല? കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

> **Lead Summary:** സമീപകാലത്ത് അഭിനയിച്ച എല്ലാ സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച ഗെറ്റപ്പിലാണ് കഥാപാത്രമായി എത്തിയിട്ടുള്ളത്. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു.

## Article Content

സമീപകാലത്ത് അഭിനയിച്ച എല്ലാ സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച ഗെറ്റപ്പിലാണ് കഥാപാത്രമായി എത്തിയിട്ടുള്ളത്. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു.

ആഘോഷിക്കപ്പെട്ട മോഹന്‍ലാലിന്‍റെ പല മുന്‍കാല മാസ് കഥാപാത്രങ്ങളും മീശ പിരിക്കുന്നവരായിരുന്നു. അതിനാല്‍ത്തന്നെ മോഹന്‍ലാലിനെ വീണ്ടും അത്തരത്തില്‍ കാണാനുള്ള ആഗ്രഹം ആരാധകര്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം നേരിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്  നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

> രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുവിറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണമെന്ന് മോഹന്‍ലാല്‍ പറയുന്നു. "കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല", മോഹന്‍ലാല്‍ പറയുന്നു.

താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/169880/why-not-remove-beard-mohanlal-clarified-reason)