---
title: "#shiyaskareem | 'ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കാൻ ഗാന്ധി മാർഗത്തിലൂടെ പോകുന്ന ആളല്ല ഞാൻ'; ദൈവം എന്റെ കൂടെയാണ് -ഷിയാസ് കരീം"
english_title: "#I'm #not #one #go #Gandhi #way  #make #comeback #God #with #me #shiyaskareem"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169838/im-not-one-go-gandhi-way-make-comeback-god-with-me-shiyaskareem"
published_at: "2023-12-16T21:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dcfc461cb7_shiyas.jpg"
keywords: []
---

# #shiyaskareem | 'ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കാൻ ഗാന്ധി മാർഗത്തിലൂടെ പോകുന്ന ആളല്ല ഞാൻ'; ദൈവം എന്റെ കൂടെയാണ് -ഷിയാസ് കരീം

> **Lead Summary:** മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷിയാസ് കരീം.ബി​ഗ്ബോസിൽ വന്നതോടു കൂടി താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോൾ ഇതാ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്.തെറ്റ് ചെയ്യാത്തത് കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

## Article Content

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷിയാസ് കരീം.ബി​ഗ്ബോസിൽ വന്നതോടു കൂടി താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോൾ ഇതാ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്.തെറ്റ് ചെയ്യാത്തത് കൊണ്ടാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

’ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ ചെയ്യുന്നതിനെയാണ് പീഡനം എന്ന് പറയുന്നത്. എനിക്ക് അതിന്റെ ആവശ്യമില്ല. എന്റെ കരിയർ തുടങ്ങുന്നത് മോഡലിംഗിലൂടെയാണ്. ഞാൻ വളർന്നത് സ്ത്രീകളുടെ ഇടപഴകിയാണ്. വീട്ടിൽ ഉമ്മയും അനിയത്തിയും അനിയത്തിക്ക് ഒരു മകളും ഉണ്ട്. ഇപ്പോ എനിക്ക് ഭാര്യയായി. ഒരു സ്ത്രീയെ കാണുമ്പോൾ അവരോട് മോശമായി പെരുമാറാൻ മാനസിക വിഭ്രാന്തിയുള്ള ആളൊന്നുമല്ല ഞാൻ.

പരാതി വന്നപ്പോൾ മറ്റ് സ്ത്രീകൾ ആരെങ്കിലും ഞാൻ വൃത്തികേടായി പെരുമാറിയെന്ന് വെളിപ്പെടുത്തി വന്നിരുന്നോ? ‍ഞാൻ അങ്ങനെ പെരുമാറുന്ന ആളല്ല. ഒരുപക്ഷേ എന്നെ ചീത്ത വിളിച്ചവരെ ചീത്ത പറഞ്ഞിട്ടുണ്ടാകും. ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കാൻ ഗാന്ധി മാർഗത്തിലൂടെ പോകുന്ന ആളല്ല ഞാൻ.

ക്ഷമിക്കണം എന്ന് പറയുന്ന ആളുമല്ല. ഞാൻ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളല്ല. പുരുഷൻമാർക്കാണ് ഇത് കേൾക്കുമ്പോൾ പ്രശ്നം. കാരണം എനിക്ക് കിട്ടി അവന് കിട്ടിയില്ലല്ലോ എന്ന ചിന്തയാണ്. പെൺകുട്ടികളൊന്നും വന്ന് എന്റെ പോസ്റ്റിന് താഴെ പീഡനവീരൻ എന്നൊന്നും പറഞ്ഞ് കമന്റിടാറില്ല.

നിരവധി ആരോപണങ്ങൾ എനിക്കെതിരെ ആ സ്ത്രീ ഉന്നയിച്ചിട്ടും എനിക്ക് ജാമ്യം കിട്ടി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജാമ്യം കിട്ടില്ല. ഞാൻ അകത്ത് പോകും, ഒരു സെക്കന്റ് പോലും എനിക്ക് ജയിലിൽ ഇരിക്കേണ്ടി വന്നിട്ടില്ല. ദൈവം എന്റെ കൂടെയാണ്. ഇന്ത്യൻ നിയമങ്ങൾ സ്ത്രീകൾക്ക് ഭയങ്കര ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ഒരു സ്ത്രീ കേസ് കൊടുത്താൽ കോടതി അവർക്കൊപ്പമാണ് നിൽക്കുക. എന്തായാലും സത്യം പുറത്തുവരും. ബുദ്ധിയുള്ള ആണുങ്ങൾ സ്ത്രീകളോട് മത്സരത്തിന് പോകാറില്ല. കുടുംബത്തിൽ പിറന്ന ആരും ചെയ്തില്ല. സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/169838/im-not-one-go-gandhi-way-make-comeback-god-with-me-shiyaskareem)