#glamyganga | അച്ഛനെ ഭയന്നാണ് ജീവിക്കുന്നത്! ഈ രാത്രി താണ്ടും എന്ന ഒരു ഉറപ്പും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല -ഗ്ലാമി ഗംഗ

#glamyganga | അച്ഛനെ ഭയന്നാണ് ജീവിക്കുന്നത്! ഈ രാത്രി താണ്ടും എന്ന ഒരു ഉറപ്പും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല -ഗ്ലാമി ഗംഗ
2023-12-16T21:10:00 | By Athira V

കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടെ സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരെ നേടിയെടുത്തത്. ഫാഷനും മേക്കപ്പുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ് ഈ മിടുക്കി. ഇന്‍സ്റ്റഗ്രാമിലും വളരെ സജീവമാണ് താരം. ഗംഗയുടെ മേക്കപ്പ് ടിപ്പ്സുകൾക്ക് ആരാധകർ ഏറെയാണ്.

എന്നാല്‍ തന്റെ ജീവിതം അത്ര സൗന്ദര്യം നിറഞ്ഞത് ആയിരുന്നില്ലെന്ന് ഗംഗ തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛനില്‍ നിന്നും അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ കുറിച്ചും, അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം ഒരു വാടക വീട്ടിലേക്ക് താമസം മാറിയതിനെ കുറിച്ചും അച്ഛന്റെയും അമ്മയുടെയും ഡിവോഴ്സിനെ കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്നും അച്ഛനെ പേടിച്ചാണ് തങ്ങൾ കഴിയുന്നതെന്ന് പറയുകയാണ് ഗ്ലാമി ഗംഗ. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'ഞാനും അമ്മയും അനിയത്തിയും കൂടിയാണ് ഇപ്പോൾ താമസം. പേടിയോടെയാണ് കഴിയുന്നത്. എപ്പോൾ വേണമെങ്കിലും അച്ഛൻ വന്ന് ഉപദ്രവിക്കും എന്ന പേടിയുണ്ട്. അച്ഛൻ വന്ന് വാളെടുത്ത് വെട്ടുന്നതാണ്‌ കണ്ണടച്ചാൽ എനിക്ക് കാണാൻ കഴിയുന്നത്. എനിക്ക് അറിയുന്ന അച്ഛൻ കയ്യിൽ എപ്പോഴും ഒരു ഉളിയുമായി നടക്കുന്ന ആളാണ്. ആശാരി ആണ്. അതുകൊണ്ട് എപ്പോഴും ഒരു ഉളി കാണും. ഒരിക്കൽ ഉളിയെടുത്ത് എന്റെ അമ്മയുടെ കഴുത്തിൽവെച്ചിട്ട് കൊന്ന് കളയുമെന്ന് പറഞ്ഞിട്ടുണ്ട്,' 

'മരണഭയം എന്ന് പറയുന്നതൊക്കെ ചെറുപ്പത്തിലേ തന്നെ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഏത് നിമിഷവും മരിക്കാം എന്ന ചിന്തയിലാണ് കഴിഞ്ഞിരുന്നത്. ഈ രാത്രി താണ്ടും എന്ന ഒരു ഉറപ്പും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റാൽ ഞാൻ ആദ്യം വിളിക്കുന്നത് അമ്മ, അമ്മ എന്നാണ്. അമ്മയെ ഒന്ന് കണ്ടില്ലെങ്കിൽ എനിക്ക് പേടിയാണ്. അത്രയും ഞാൻ പേടിച്ചിട്ടുണ്ട്. ഒന്നിനും മടിക്കാത്ത സ്വഭാവമായിരുന്നു അച്ഛന്റേത്.


വീട്ടിൽ നിന്ന് പോരുമ്പോൾ വാതിൽ അടച്ചിട്ട് ഇരിക്കണം എന്നൊക്കെ അമ്മയോട് പറഞ്ഞിട്ടാണ് പോന്നത്. വാതിലിന് അടുത്ത് തന്നെ പെപ്പർ സ്പ്രേ ഒക്കെ എടുത്തുവെച്ചിട്ടുണ്ട്,' ഗ്ലാമി പറഞ്ഞു. ജീവിതത്തിൽ നേരിട്ടതിനെ കുറിച്ചെല്ലാം തുറന്നു പറയാനുള്ള ധൈര്യം തനിക്ക് ലഭിച്ചത് പ്ലസ് ടു കഴിഞ്ഞപ്പോൾ മുതലാണെന്നും ഗ്ലാമി അഭിമുഖത്തിൽ പറഞ്ഞു. 'പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ എനിക്ക് അതിനുള്ള ധൈര്യം ലഭിച്ചിരുന്നു. ജീവിതത്തിലെ സാഹചര്യങ്ങളാണ് നമ്മളെ നോ പറയാൻ പഠിപ്പിക്കുന്നത്. അപ്പോഴാണ് നമ്മൾ സ്‌ട്രോങ് ആകുന്നത്. അങ്ങനെ ഏതൊക്കെയോ സിറ്റുവേഷനുകളിൽ ഞാനും നോ പറയാൻ തുടങ്ങി. അപ്പോഴേക്കും ആളുകൾ എന്നെ അഹങ്കാരിയും തന്റേടിയും ഒക്കെയാക്കി,' 

'എന്റേതായൊരു സ്‌പേസ് ഞാൻ കണ്ടെത്തിയപ്പോഴാണ് ഞാൻ തന്റേടി ആയത്. ഞാൻ അതിനെ അങ്ങനെയാണ് കാണുന്നത്. ഞാൻ രാത്രി പോകുന്നു വരുന്നു, തോന്നിയ സമയത്തൊക്കെ വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്ന കുടുംബക്കാർ ഉണ്ട്. പക്ഷെ ഞാൻ എന്താണെന്ന് എനിക്കും എന്റെ അമ്മയ്ക്കും അറിയാം. എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. കാരണം ഞങ്ങൾ ആഹാരവും വസ്ത്രങ്ങളും ഒന്നുമില്ലാതെ കഷ്ടപ്പെട്ട് കിടന്നപ്പോൾ ആരും സഹായിച്ചിട്ടില്ല,' ഗ്ലാമി ഗംഗ പറയുന്നു.

Content Highlight: #glamyganga #opens #up #about #her #father #says #she #still #afraid

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup