#glamyganga |'നാലിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധു ലൈംഗികമായി ഉപദ്രവിച്ചു; ഇന്നും ലൈറ്റില്ലാതെ ഉറങ്ങാൻ പേടിയാണ്': ഗ്ലാമി ഗംഗ

#glamyganga |'നാലിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധു ലൈംഗികമായി ഉപദ്രവിച്ചു; ഇന്നും ലൈറ്റില്ലാതെ ഉറങ്ങാൻ പേടിയാണ്': ഗ്ലാമി ഗംഗ
2023-12-16T20:54:00 | By Athira V

സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെയും മറ്റുമാണ് ശ്രദ്ധ നേടിയത്. ഇന്ന് മലയാളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമാണ് ഗ്ലാമി ഗംഗ. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഈയ്യടുത്ത് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു. 

അച്ഛനില്‍ നിന്ന് താനും അമ്മയും അനിയത്തിയും അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ കുറിച്ചാണ് ഗംഗ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചെറുപ്രായത്തിൽ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

"ഞാൻ എവിടെയും പറയാത്തൊരു കാര്യമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്. അച്ഛന്റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. 


അമ്മയുണ്ട്. പക്ഷെ അമ്മ എപ്പോഴും സങ്കടത്തിലാണ്. അച്ഛനോട് പറയാനുള്ള സൗഹൃദമോ സ്നേഹമോ അച്ഛനോടും ഇല്ലായിരുന്നു. സാധാരണ പെൺകുട്ടികൾക്ക് എന്തൊരു ആവശ്യം വരുമ്പോഴും ചെന്ന് പറയുന്നയാൾ അച്ഛനാണ്. പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നയാൾ അച്ഛനാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇന്നും ആ സുരക്ഷിതത്വം ലഭിച്ചിട്ടില്ല. എനിക്ക് ഇന്നും ആ ഇൻസെക്യൂരിറ്റിയെ ഉള്ളൂ. അച്ഛൻ എനിക്ക് തന്നിട്ട് പോയ ഒന്നാണ് അത്.

അന്ന് ആ ചൈൽഡ് അഭ്യൂസ് ഉണ്ടായപ്പോൾ ഞാൻ പഠിച്ച കാര്യമാണ് എനിക്ക് ആരുമില്ല എന്നത്. സംഭവം നടന്ന് കഴിഞ്ഞപ്പോൾ എനിക്ക് നല്ല വേദന ഉണ്ടായിരുന്നു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സംഭവം നടന്ന ഉടനെ ഞാൻ അവിടെ നിന്നും ഇറങ്ങിയോടി. എന്റെ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ ബഹളം നടക്കുകയായിരുന്നു. അപ്പോൾ ഞാൻ ചെന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞാൽ, പുള്ളിക്കാരൻ എന്നെ അടിച്ചാലോ എന്നതായിരുന്നു എന്റെ പേടി. 

അമ്മയോടും പറയാനും പേടി. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്ന ചിന്ത. നാലാം ക്ലാസിൽ ആണെങ്കിലും ഞാൻ അന്ന് ഇതെല്ലാം ചിന്തിച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് ഷോക്കായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ പറഞ്ഞ് അമ്മ വിഷമിച്ചു. അതല്ലാതെ എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്. 

എന്റെ പാസ്റ്റ് എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ആ ട്രോമയിലൂടെയാണ് ഞാൻ ഇപ്പോഴും കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. ഒരാൾ അടുത്ത് വന്നിരുന്നാൽ എനിക്ക് പേടിയാകും. ഒരാൾ ഒരു കൊച്ചിനെയും എടുത്ത് നിൽക്കുന്നത് കണ്ടാലും അയാൾ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ട്."- ഗ്ലാമി ഗംഗ പറയുന്നു. 

Content Highlight: #glamyganga #revelation #about #traumatic #childhood #experience #goes #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup