---
title: "#sunnyleone | കേരളത്തിലെ സണ്ണി ലിയോൺ ആരാധകർക്ക് സന്തോഷ വാർത്ത; വന്‍ അപ്ഡേറ്റ് എത്തി"
english_title: "#Good #news #SunnyLeone #fans #Kerala #Big #update #arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169782/good-news-sunnyleone-fans-kerala-big-update-arrived"
published_at: "2023-12-16T18:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d98b12cebd_sunny.jpg"
keywords: []
---

# #sunnyleone | കേരളത്തിലെ സണ്ണി ലിയോൺ ആരാധകർക്ക് സന്തോഷ വാർത്ത; വന്‍ അപ്ഡേറ്റ് എത്തി

> **Lead Summary:** ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ മലയാളം വെബ് സീരിസിൽ അഭിനയിക്കുന്നു. 'പാൻ ഇന്ത്യൻ സുന്ദരി' എന്നാണ് സീരിസിന്റെ പേര്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് സീരീസ് പ്രദർശനത്തിന് എത്തിക്കുക.

## Article Content

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ മലയാളം വെബ് സീരിസിൽ അഭിനയിക്കുന്നു. 'പാൻ ഇന്ത്യൻ സുന്ദരി' എന്നാണ് സീരിസിന്റെ പേര്. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ ആണ് സീരീസ് പ്രദർശനത്തിന് എത്തിക്കുക.

എച്ച്ആർ പ്രൊഡക്ഷ്‍സിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരീസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'.

അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/169782/good-news-sunnyleone-fans-kerala-big-update-arrived)