---
title: "#Popularactors | ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്തിൽ ആദ്യമായി മാറ്റം "
english_title: "#List #Popular #Lead #Actors #Out #First #change #first #place"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169774/list-popular-lead-actors-out-first-change-first-place"
published_at: "2023-12-16T17:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d93db95045_mammootti.jpg"
keywords: []
---

# #Popularactors | ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്തിൽ ആദ്യമായി മാറ്റം 

> **Lead Summary:** **[ സി**നിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിർണ്ണയിക്കുന്നത് അവർ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാൽ ദീർഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടർ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല.

## Article Content

**[ സി**നിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിർണ്ണയിക്കുന്നത് അവർ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്. എന്നാൽ ദീർഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടർ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട് താഴില്ല.

ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ. നവംബർ മാസത്തെ വിലയിരുത്തൽ അനുസരിച്ചുള്ള ലിസ്റ്റ് ആണ് അവർ പുറത്തുവിട്ടിരിക്കുന്നത്.

ജനപ്രീതിയുടെ സ്ഥാനങ്ങളിൽ വലിയൊരു മാറ്റവുമായാണ് ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. ഓർമാക്സിൻറെ ഇത്രകാലവുമുള്ള മലയാളം പോപ്പുലർ ലിസ്റ്റുകളിൽ മോഹൻലാൽ ആയിരുന്നു മുന്നിലെങ്കിൽ ഇതാദ്യമായി മമ്മൂട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

മോഹൻലാൽ രണ്ടാം സ്ഥാനത്തുള്ള ലിസ്റ്റിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ പ്രമുഖ യുവതാരങ്ങളാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുൽഖർ സൽമാനും അഞ്ചാമത് ഫഹദ് ഫാസിലും.

ആദ്യ രണ്ട് സ്ഥാനങ്ങളിലൊഴികെ ഒക്ടോബർ മാസത്ത ലിസ്റ്റിൽ നിന്ന് വ്യത്യാസമൊന്നും കൂടാതെയാണ് നവംബർ മാസത്തെ ലിസ്റ്റ് എത്തിയിരിക്കുന്നത്. സമീപവർഷങ്ങളിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ മലയാള സിനിമയിൽ ഏറ്റവും ഞെട്ടിച്ച താരമാണ് മമ്മൂട്ടി.

നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ തുടങ്ങി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പുറത്തെക്ക് സഞ്ചരിച്ചു അദ്ദേഹം. ഭ്രമയുഗവും ടർബോയും പോലെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ ഉയർത്തിയിട്ടുള്ളവയാണ്. അതേസമയം മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയും പ്രതീക്ഷ നൽകുന്നതാണ്.

ജീത്തു ജോസഫ് ചിത്രം നേര് ആണ് അദ്ദേഹത്തിൻറെ അടുത്ത റിലീസ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, പൃഥ്വിരാജിൻറെ എമ്പുരാൻ അടക്കമുള്ള ചിത്രങ്ങളും വരാനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/169774/list-popular-lead-actors-out-first-change-first-place)