---
title: "#PrayagaMartin| ക്യാമറ പൊക്കി പിടിക്കടോ! പ്രയാഗ മാർട്ടിന്റെ കാലിന്റെ ചുവട്ടിലേക്ക് ക്യാമറ നീട്ടിയ ആളോട് പ്രതികരിച്ച് നടി"
english_title: "#Pickup #camera #actress #responded #man #pointed #camera #PrayagaMartin's #feet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169756/pickup-camera-actress-responded-man-pointed-camera-prayagamartins-feet"
published_at: "2023-12-16T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d89a220e60_prayaga_2.jpg"
keywords: []
---

# #PrayagaMartin| ക്യാമറ പൊക്കി പിടിക്കടോ! പ്രയാഗ മാർട്ടിന്റെ കാലിന്റെ ചുവട്ടിലേക്ക് ക്യാമറ നീട്ടിയ ആളോട് പ്രതികരിച്ച് നടി

> **Lead Summary:** വളരെ ക്യൂട്ട് ലുക്കിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നടി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ പ്രയാഗയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുന്‍പ് കണ്ടതിനെക്കാളും വ്യത്യസ്തമായൊരു മേക്കോവറാണ് പ്രയാഗ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു. ഇതിനിടയിലാണ് നടിയൊരു കോളേജില്‍ പരിപാടിയ്ക്കായി എത്തിയപ്പോഴുള്ള വീഡിയോ പ്രചരിക്കുന്നത്.

## Article Content

വളരെ ക്യൂട്ട് ലുക്കിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നടി. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ പ്രയാഗയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുന്‍പ് കണ്ടതിനെക്കാളും വ്യത്യസ്തമായൊരു മേക്കോവറാണ് പ്രയാഗ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു. ഇതിനിടയിലാണ് നടിയൊരു കോളേജില്‍ പരിപാടിയ്ക്കായി എത്തിയപ്പോഴുള്ള വീഡിയോ പ്രചരിക്കുന്നത്.

ക്യാമറയുമായി തന്റെ നേരെ വന്നയാളുടെ മോശം പെരുമാറ്റത്തെയാണ് നടി ചൂണ്ടി കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജില്‍ പ്രയാഗ ഒരു പരിപാടിയ്ക്കായി പോയിരുന്നു. ചുറ്റുമുള്ള വിദ്യാര്‍ഥികളടക്കം എല്ലാവരും നടിയെ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.ഇതിനിടയിലാണ് ഒരാള്‍ ക്യാമറയുമായി നടിയുടെ കാലിന്റെ ചുവട്ടിലേക്ക് ചെല്ലുന്നത്. 'വേര്‍ ആര്‍ യു ഗോയിങ് ബ്രോ, പൊക്കി പിടിക്ക് ക്യാമറഎന്നായിരുന്നു നടി മറുപടി പറഞ്ഞത്.

ചുറ്റുമുള്ളവരെല്ലാം ചിരിച്ച് കൊണ്ടാണ് ഇതിനെ സ്വീകരിച്ചത്. ശേഷം ക്യാമറയുമായി നില്‍ക്കുന്നവരോട് മുന്നില്‍ പോകാനും ഞാന്‍ നിങ്ങളെ ഫോളോ ചെയ്ത് വന്നോളാനുമൊക്കെ പ്രയാഗ ചുറ്റുമുള്ളവരോട് പറയുന്നു. മുട്ടിന് മുകളില്‍ ഇറക്കമുള്ള കുട്ടി ഉടുപ്പായിരുന്നു പ്രായഗ ധരിച്ചിരുന്നത്. അത് മനസിലാക്കിയ ഒരാളാണ് നടിയുടെ കാലിന്റെ ചുവട്ടിലേക്ക് പോയി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് വരുന്നത്. അതേ സമയം പ്രയാഗയെ വിമര്‍ശിക്കുന്നവരും കൂട്ടത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/169756/pickup-camera-actress-responded-man-pointed-camera-prayagamartins-feet)