'ഒടുവിൽ അവളെ കണ്ടു', ലെച്ചുവിനൊപ്പം പൈങ്കിളി

'ഒടുവിൽ അവളെ കണ്ടു', ലെച്ചുവിനൊപ്പം പൈങ്കിളി
2021-12-20T12:38:00 | By Susmitha Surendran

മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്തിട്ടുള്ളവയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച രണ്ട് സീരിയലുകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. കുടുംബങ്ങൾക്കിടയിലെ രസകരമായ നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചക്കപ്പഴവും, ഉപ്പും മുളകും കഥ പറയുന്നത്. ഉപ്പും മുളകും ഫ്ലവേഴ്സിലാണ് സംപ്രേഷണം ചെയ്തിരുന്നത്.

ആയിരത്തിന് മുകളിൽ‌ എപ്പിസോഡുകൾ ഉപ്പും മുളകും സംപ്രേഷണം ചെയ്തിരുന്നു. ശേഷമാണ് സീരിയൽ അവസാനിപ്പിച്ചത്. നിഷ സാരം​ഗ്, ബിജു സോപാനം, ജൂഹി രു​സ്ത​ഗി, ശിവാനി, അൽസാബിത്ത്, റിഷി എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സീരിയലിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവർക്കെല്ലാം വലിയ ജനപിന്തുണയും ഉണ്ട്. താരങ്ങളുടെ വിശേഷങ്ങൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതുമാണ്.

ഉപ്പും മുളകും ഹിറ്റായ ശേഷമാണ് സീരിയലിലെ താരങ്ങളും ഹിറ്റായത്. ശേഷം അഭിനേതാക്കൾക്ക് സിനിമയിലേക്കും അവസരങ്ങൾ ലഭിച്ചിരുന്നു. ഉപ്പും മുളകും ഇപ്പോൾ എരിവും പുളിയും എന്ന പേരിൽ അണിയറയിൽ ഒരുങ്ങുകയാണ്. വൈകാതെ മലയാളം ചാനലായ സീ കേരളത്തിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

ഉപ്പും മുളകിലെ പ്രധാന അഭിനേതാക്കൾ തന്നെയാണ് എരിവും പുളിയിലും ഉള്ളത്. പ്രഖ്യാപം വന്നത് മുതൽ ആരാധകരും സീരിയലിന്റെ പരിഷ്കരിച്ചുള്ള പതിപ്പ് കാണാനുള്ള ആകാംഷയിലാണ്. ഉപ്പും മുളകും അവസാനിച്ച ശേഷമാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്.

ഹാസ്യരൂപത്തിൽ ഒരു കുടുംബത്തിലെ വിവിധ സംഭവ വികാസങ്ങളുടെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് കടന്ന് കൂടി.

ചക്കപ്പഴത്തിലൂടെയാണ് അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തിയത്. ടിക് ടോക് താരമായ മുഹമ്മദ് റാഫിയും ചക്കപ്പഴത്തിൽ ശ്രദ്ധേയവേഷം ചെയ്യുന്നുണ്ട്. ചെറുപ്പം മുതൽ സിനിമാ സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും നടി ശ്രുതി രജനീകാന്തും പ്രേക്ഷകപ്രിയം നേടിയത് ചക്കപ്പഴത്തിലെ കഥാപാത്രത്തിലൂടെയാണ്. പൈങ്കിളിയെന്ന കഥാപാത്രത്തിലാണ് സീരിയലിൽ ശ്രുതി എത്തുന്നത്.

നർത്തകി കൂടിയാണ് ശ്രുതി. ജേർണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഉപ്പും മുളകിലെ ലച്ചുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശ്രുതി. ജൂഹിയും ശ്രുതിയും പ്രമുഖ വസ്ത്ര ബ്രാൻഡായ ശീമാട്ടിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്. ശീമാട്ടിയുടെ പ്രമോഷന്റെ ഭാ​ഗമായി മറ്റി നിരവധി ടെലിവിഷൻ താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സാരിയിൽ‌ മോഡേൺ ലുക്കിലാണ് ശ്രുതിയും ജൂഹിയും ചടങ്ങിൽ പങ്കെടുത്തത്. 'ഒടുവിൽ ഞാൻ അവളെ കണ്ടു' എന്നാണ് ജൂഹിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രുതി കുറിച്ചത്. പൈങ്കിളിയും ലച്ചുവും ഒരുമിച്ചുള്ള ഫോട്ടോ കണ്ടതോടെ ആരാധകർക്ക് സ്നേഹപ്രകടനവുമായി എത്തി. സുമേഷിന്റെ സുപ്രിയയായി ജൂഹി ചക്കപ്പഴത്തിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്നെല്ലാം ആരാധകർ കമന്റായി കുറിച്ചു.

സെപ്റ്റംബറിലാണ് ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചത്. മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം സംഭവിക്കുകയായിരുന്നു. അമ്മയുടെ മരണശേഷം തകർന്ന് പോയ ജൂഹി ഏറെ നാളുകൾ എടുത്താണ് തിരികെ ജീവിതത്തിലേക്ക് വന്നത്. അച്ഛനേയും നഷ്ടപ്പെട്ട ജൂഹിക്ക് അമ്മ മാത്രമായിരുന്നു തണലായി ഉണ്ടായിരുന്നത്.

അമ്മയുടെ മരണത്തോടെ ലൈംലൈറ്റിൽ നിന്നും ജൂഹി വിട്ടുനിൽക്കുകയായിരുന്നു. അടുത്തിടെയാണ് വീണ്ടും ഫോട്ടോഷൂട്ടും സീരിയൽ അഭിനയവുമായി ജൂഹി വീണ്ടും സജീവമായത്.

Content Highlight: "I finally saw her," Shruti said while sharing a picture with Juhi.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup