#Ahanakrishna| 16 വർഷത്തെ ആ യാത്രയ്ക്ക് ഔദ്യോഗികമായ വിട; സർജറി വിശേഷങ്ങളുമായി അഹാന

#Ahanakrishna| 16 വർഷത്തെ ആ യാത്രയ്ക്ക് ഔദ്യോഗികമായ വിട; സർജറി വിശേഷങ്ങളുമായി അഹാന
2023-12-16T13:47:00 | By Kavya N

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന മലയാളികൾക്ക് ഏറെ പരിചിതയാണ്. വിരലില്‍ എണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരാണ് അഹാനയ്ക്ക് സോഷ്യൽ മീഡിയയിലുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അഹാന പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അഹാന പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി കഴിഞ്ഞ 16 വർഷം താൻ നടത്തിയ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷം പങ്കുവെച്ച് കൊണ്ട് ഒരു കുറിപ്പും അഹാന പങ്കുവെച്ചിട്ടുണ്ട്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്.

ഇത് തന്റെ വ്യക്തിപരമായ അനുഭവമാണെന്നും ആരെയും പ്രമോട്ട് ചെയ്യാനുള്ളത് അല്ലെന്നും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ വിദഗ്ധ ഉപദേശങ്ങൾ തേടിയ ശേഷം മാത്രമേ ശസ്ത്രക്രിയ ചെയ്യാൻ പാടുള്ളൂ എന്നും പറഞ്ഞു കൊണ്ടാണ് അഹാന വീഡിയോ ആരംഭിക്കുന്നത്.ഏകദേശം പതിനാറു വർഷം പിന്നിലേക്ക് പോയാൽ, ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണ്ണട വക്കുന്നത്. എനിക്ക് ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല എന്ന് ഞാൻ വീട്ടിൽ വന്നു പരാതി പറയാറുണ്ടായിരുന്നു.

പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്നാണ്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഒന്നും അച്ഛനമ്മമാർ കാര്യമായി എടുക്കാറില്ല. അങ്ങനെ ഒടുവിൽ ഞാൻ ശരിക്കും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസൻ ഐ കെയറിൽ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതികാണിച്ചതൊക്കെ വായിക്കാൻ കഴിയാതെ ഞാൻ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാൻ പറ്റാതിരുന്നതിൽ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാൻ പറഞ്ഞത് ശരിയായല്ലോ.

കണ്ണാടി വച്ചതിനു ശേഷം ഞാൻ സ്കൂളിലെ ഏറ്റവും കൂൾ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. പതിയെ കണ്ണാടി വക്കുന്നത് അത്ര കൂൾ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികൾ ഫാഷൻ മാറുന്നതിനൊപ്പം ഞാൻ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാൽ കാണാൻ പറ്റുമായിരുന്നു. പിന്നീട് ഞാൻ കണ്ണാടി ഉടുപ്പിൽ തൂക്കി ഇട്ടോണ്ട് നടക്കാൻ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.'' അഹാന പറയുന്നു. ഒടുവിൽ സ്‌കൂൾ റീയൂണിയനിൽ വെച്ച് കണ്ട ഒരു സുഹൃത്തിലൂടെയാണ് താൻ ഈ ശസ്ത്രക്രിയയെ കുറിച്ച് അറിഞ്ഞതെന്നും അങ്ങനെ അത് ചെയ്യുകയായിരുന്നുവെന്നും അഹാന പറഞ്ഞു.

Content Highlight: #Official #farewell #16-year #journey #Ahana #surgery #details

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup