#Prithviraj | ഞാൻ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്; സലാറിനെക്കുറിച്ച് പൃഥ്വിരാജ്

#Prithviraj | ഞാൻ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്; സലാറിനെക്കുറിച്ച് പൃഥ്വിരാജ്
2023-12-16T11:21:00 | By MITHRA K P

(moviemax.in) പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു.

പ്രഭാസ് നായകനായി വേഷമിടുന്ന സലാർ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെജിഎഫ് അടക്കം നിർമ്മിച്ച ഹോംബാല ഫിലിംസാണ് സലാറിൻറെയും നിർമ്മാതാക്കൾ. ഡിസംബർ 22ന് തീയറ്ററിൽ എത്തുന്ന ചിത്രത്തിൻറെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിൻറെ അണിയറക്കാർ തിരക്കിട്ട് അഭിമുഖങ്ങൾ നൽകുകയാണ്. ഇത്തരത്തിൽ ചിത്രത്തിൽ നായകൻ പ്രഭാസിനൊപ്പം തന്നെ പ്രധാനപ്പെട്ട റോൾ ചെയ്യുന്ന നടൻ പൃഥ്വിരാജും പ്രമോഷന് ഇറങ്ങിയിട്ടുണ്ട്. ചിത്രത്തിൽ വരധരാജ മാന്നാർ എന്ന വേഷത്തിൽ എത്തുന്ന പൃഥ്വിരാജ് സലാറിലെ തൻറെ അനുഭവങ്ങൾ പിങ്ക് വില്ലയുമായി പങ്കുവയ്ക്കുകയാണ്.

'ഞാൻ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേൾക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കൻഡ് സമയമെടുത്തു ഞാൻ ഈ റോൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറയാൻ.

സലാർ അതിൻറെ ഒറിജിനൽ സ്റ്റോറിയിൽ തന്നെ അതിശയകരമാണ്. എഴുത്തിൽ ഒരു മികച്ച ചിത്രമാണിത്. ഞാൻ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്. ചിത്രത്തിൽ ഉള്ളതും അതാണ്.

ഗെയിം ഓഫ് ത്രോൺ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിർമ്മിതിയും ഇതിലുണ്ട്. ഇത് വളരെ വലിയ പ്രൊജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്. സങ്കീർണ്ണമായ നിരവധി കഥാ സന്ദർഭങ്ങളുണ്ട്.

എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. സലാർ ഒരു പ്രശാന്ത് നീൽ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കാത്തത്' - പൃഥ്വിരാജ് പറഞ്ഞു. കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ്.

ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോർഡുമാണ്.

Content Highlight: #tell #Prashanth #GameofThrones #Prithviraj #Salar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup