---
title: "#AlluArjun | കോടികൾ നൽകാമെന്ന് പറഞ്ഞിട്ടും നോ പറഞ്ഞ് അല്ലു അർജുൻ "
english_title: "#AlluArjun #said #despite #saying #pay #crores"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169659/alluarjun-said-despite-saying-pay-crores"
published_at: "2023-12-16T10:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d366cde9f9_allu_arjun.jpg"
keywords: []
---

# #AlluArjun | കോടികൾ നൽകാമെന്ന് പറഞ്ഞിട്ടും നോ പറഞ്ഞ് അല്ലു അർജുൻ 

> **Lead Summary:** **[ അ**ല്ലു അർജുൻ നായകനായി എത്തുന്ന 2024ൽ ഇന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ചിത്രം ഇപ്പോൾ അണിയറ ജോലികളിലാണ്. ചിത്രം 2024 ആഗസ്റ്റിൽ തീയറ്ററുകളിൽ എത്താനിരിക്കെയാണ്.

## Article Content

**[ അ**ല്ലു അർജുൻ നായകനായി എത്തുന്ന 2024ൽ ഇന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ചിത്രം ഇപ്പോൾ അണിയറ ജോലികളിലാണ്. ചിത്രം 2024 ആഗസ്റ്റിൽ തീയറ്ററുകളിൽ എത്താനിരിക്കെയാണ്.

അതേ സമയം ചിത്രത്തിൽ ഒരു ഗുഡ്ക കമ്പനിയുടെ 10 കോടിയുടെ പരസ്യം അല്ലു അർജുൻ നിരസിച്ചുവെന്നാണ് പുതിയ വാർത്ത. ഗുൽട്ടെ റിപ്പോർട്ട് ചെയ്തതുപോലെ ഒരു പ്രമുഖ ഗുഡ്ക ബ്രാൻഡ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

ചിത്രത്തിലെ അല്ലുവിൻറെ പുഷ്പ എന്ന ക്യാരക്ടർ ലഹരി ഉപയോഗിക്കുന്നുണ്ട്. അതിനാൽ തങ്ങളുടെ ബ്രാൻറ് ചിത്രത്തിൽ കോളാബ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ അത്തരം ബ്രാൻഡുകളുടെ പ്രമോഷനിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ് അല്ലു അർജുൻ അത് നിരസിച്ചുവെന്നാണ് വിവരം.

ഇതാദ്യമായല്ല ഒരു മദ്യത്തിന്റെയോ പാൻ ബ്രാൻഡിന്റെയോ ഓഫർ അല്ലു അർജുൻ നിരസിക്കുന്നത്. പുഷ്പ: ദ റൈസിൻറെ വിജയത്തിന് ശേഷം ഒരു ടെലിവിഷൻ പരസ്യത്തിനായി ഒരു ഗുഡ്ക കമ്പനി നടന് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ അല്ലു അർജുൻ ഈ പരസ്യം ചെയ്തില്ല. സുകുമാറാണ് പുഷ്പയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുഷ്പ: ദി റൈസ് 2021ലണ് പുറത്തിറങ്ങിയത്. പാൻ ഇന്ത്യ ഹിറ്റായി ചിത്രം മാറി. ആക്ഷൻ ഡ്രാമ മൂഡിലാണ് ചിത്രം ഒരുക്കിയത്.

ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ അടുത്തിടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിനാണ് പുഷ്പ 2വിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് അഭ്യൂഹങ്ങൾ.

ഇതെപ്പറ്റി ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നൽകിയിട്ടില്ലെങ്കിലും അല്ലുവും നെറ്റ്ഫ്ലിക്സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

സൗത്ത് സിനിമാ പ്രേക്ഷകർക്കിടയിൽ പ്രസിദ്ധനായ അല്ലു അർജുന്റെ ജനസ്വീകാര്യത 'പുഷ്പ'യിലൂടെ പതിന്മടങ്ങു വർദ്ധിച്ചിരുന്നു.

ഫഹദും അല്ലു അർജുനും തമ്മിലുള്ള ഗംഭീര കോമ്പോ കാണാൻ കാത്തിരിക്കുകയാണ് മലയാളികളും. പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/169659/alluarjun-said-despite-saying-pay-crores)