---
title: "#vaishnavidhanraj | വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നു, രക്ഷപ്പെടാൻ സഹായിക്കണം; മുറിപ്പാടുകൾ ചൂണ്ടിക്കാട്ടി നടിയുടെ വീഡിയോ "
english_title: "#vaishnavidhanraj #viral #video #vaishnavidhanraj #claims #family #abused"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169626/vaishnavidhanraj-viral-video-vaishnavidhanraj-claims-family-abused"
published_at: "2023-12-16T09:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d238cb2e2a_vyshnavi.jpg"
keywords: []
---

# #vaishnavidhanraj | വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നു, രക്ഷപ്പെടാൻ സഹായിക്കണം; മുറിപ്പാടുകൾ ചൂണ്ടിക്കാട്ടി നടിയുടെ വീഡിയോ 

> **Lead Summary:** **സി.**ഐ.ഡി, തേരേ ഇഷ്ഖ് മേം ഘയൽ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാർജിച്ച നടിയാണ് വൈഷ്ണവി ധൻരാജ്. കഴിഞ്ഞദിവസം എക്സിൽ വൈഷ്ണവി പോസ്റ്റ് ചെയ്ത വീഡിയോ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മുഖത്ത് മുറിവുകളോടെയായിരുന്നു നടി പ്രത്യക്ഷപ്പെട്ടത് എന്നതായിരുന്നു അതിന് കാരണം.

## Article Content

**സി.**ഐ.ഡി, തേരേ ഇഷ്ഖ് മേം ഘയൽ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാർജിച്ച നടിയാണ് വൈഷ്ണവി ധൻരാജ്. കഴിഞ്ഞദിവസം എക്സിൽ വൈഷ്ണവി പോസ്റ്റ് ചെയ്ത വീഡിയോ ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. മുഖത്ത് മുറിവുകളോടെയായിരുന്നു നടി പ്രത്യക്ഷപ്പെട്ടത് എന്നതായിരുന്നു അതിന് കാരണം.

തന്നെ വീട്ടുകാർ ക്രൂരമായി മർദിക്കുന്നുവെന്നും ഈ വീഡിയോ കാണുന്ന ആരെങ്കിലും തന്നെ ഈ സാഹചര്യത്തിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്നുമാണ് വീഡിയോയിൽ വൈഷ്ണവി പറയുന്നത്. ഇതിനൊപ്പം മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും അവർ കാണിക്കുന്നുണ്ട്.

> വീട്ടുകാരുടെ മർദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവർ ആരോപിക്കുന്നു. “ഹായ്, ഇത് വൈഷ്ണവി ധനരാജ്. എനിക്ക് ഇപ്പോൾ ശരിക്കും സഹായം ആവശ്യമാണ്. ഞാൻ കാഷിമിറ പോലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാർ എന്നെ അപമാനിക്കുകയും വളരെ ക്രൂരമായി മർദിക്കുകയും ചെയ്തു.

മാധ്യമങ്ങളിൽ നിന്നും വാർത്താ ചാനലുകളിൽ നിന്നും സിനിമാ-സീരിയൽ മേഖലകളിലെ എല്ലാവരിൽ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.” വൈഷ്ണവി വീഡിയോയിൽ പറയുന്നു. 2016-ൽ നടൻ നിതിൻ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങളുടെ ആവർത്തിച്ചുള്ള സംഭവങ്ങൾ കാരണം നിതിനുമായി വിവാഹമോചനം നേടിയതായി നേരത്തെ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/169626/vaishnavidhanraj-viral-video-vaishnavidhanraj-claims-family-abused)