പണ്ട് ഈ ഡ്രസ്സ്‌ എനിക്ക് ഇടാന്‍ പറ്റുന്നില്ലായിരുന്നു ഇപ്പോള്‍ പറ്റും ശാലില്‍ സോയയുടെ പുതിയ ഫോട്ടോകള്‍ കാണാം

പണ്ട് ഈ ഡ്രസ്സ്‌ എനിക്ക് ഇടാന്‍ പറ്റുന്നില്ലായിരുന്നു ഇപ്പോള്‍ പറ്റും ശാലില്‍ സോയയുടെ പുതിയ ഫോട്ടോകള്‍ കാണാം
2021-10-04T21:49:00 | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലിന്‍ സോയ . സീരിയലുകളിലൂടെ അഭിനയലോകത്ത് എത്തി പിന്നീട് സിനിമയിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് ശാലിൻ സോയ. അവതാരികയായും നർത്തകിയായും താരം ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാ റാണി എന്ന കഥാപാത്രമാണ് ശാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു സിനിമാലോകത്തേക്ക് താരം അരങ്ങേറിയത്.

ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ശാലിൻ അഭിനയിച്ച ചിത്രം.

അടുത്തിടെ തൻ്റെ ശരീരഭാരം വളരെ നന്നായി കുറച്ചു കൊണ്ട് ശാലിൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു. 68 കിലോയിൽ നിന്നും വളരെ ചുരുക്കം നാളുകൾ കൊണ്ട് 55 കിലോയിൽ എത്തിക്കുവാൻ താരത്തിന് സാധിച്ചു.

താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ചിത്രം വൈറലാവുകയാണ്. സെലീന ഗോമസിന്റെ ലുക്കിൽ ഉള്ള ഒരു ഡ്രസ്സ്‌ ധരിച്ചുള്ള ഒരു ഫോട്ടോയാണ് ശാലിൻ പോസ്റ്റ്‌ ചെയ്തത്.

താൻ ഒരു സെലീന ഗോമസ് ഫാൻ ആണെന്നും തനിക്ക് അച്ഛൻ വാങ്ങി തന്ന സെലീന ഗോമസ് മോഡൽ സ്കർട്ട് തടി കാരണം ഇടാൻ പറ്റിയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ അതിനു കഴിയുന്നു എന്നുമാണ് ശാലിൻ കുറിച്ചത്

Content Highlight: Shalin Zoya is an actress who entered the world of acting through serials and later captivated the minds of the Malayalees through movies. The actress has gained a lot of fame as a presenter and dancer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup