#vijayakumar | ദിലീപിനൊപ്പം ആ സിനിമ ചെയ്ത സമയത്ത് ചിലർ പാര പണിതു; ചിലരൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്: വിജയകുമാർ

#vijayakumar | ദിലീപിനൊപ്പം ആ സിനിമ ചെയ്ത സമയത്ത് ചിലർ പാര പണിതു; ചിലരൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്: വിജയകുമാർ
2023-12-15T21:35:00 | By Athira V

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിജയകുമാര്‍. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടൻ. സഹനടനായും വില്ലനായുമെല്ലാം വിജയകുമാർ തിളങ്ങിയിട്ടുണ്ട്. നായകന്റെ കൂടെ നിന്ന് അവസാന നിമിഷം കാലുവാരുന്ന നിരവധി കഥാപാത്രങ്ങളിൽ വിജയകുമാർ അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങളുടെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ നിറയാറുണ്ട് വിജയകുമാർ.

സൂപ്പര്‍താര ചിത്രങ്ങളിലാണ് പ്രധാന വേഷങ്ങളിൽ വിജയകുമാർ എത്തിയിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു വിജയകുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള സിനിമകളാണ് നടന് ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാര്‍ അഭിനയിച്ചു.


പഴയതു പോലെ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാള സിനിമയുടെ ഭാഗമാണ് വിജയകുമാർ. കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഏതാനും സിനിമകളിൽ കോമഡി വേഷങ്ങളിലും അദ്ദേഹം എത്തിയിട്ടുണ്ട്. അതിലൊന്നാണ് കെകെ ഹരിദാസ് സംവിധാനം ചെയ്ത കൊക്കരക്കോ. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ ആ സിനിമയിലേക്ക് തന്നെ വിളിച്ച ശേഷം പലരും തനിക്ക് പാര പണിതിട്ടുണ്ട് എന്ന് പറയുകയാണ് വിജയകുമാർ. അടുത്തിടെ റാഹേൽ മകൻ കോര എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ദിലീപും ഞാനും ഒക്കെ ചേർന്ന് അഭിനയിച്ച സിനിമയാണ് കൊക്കാരൊക്കെ. ഞാൻ ചെയ്ത വ്യത്യസ്തമായൊരു സിനിമയായിരുന്നു അത്. ആ സിനിമയുടെ സമയത്ത് എനിക്ക് ഒരുപാട് പാരകൾ വന്നു. അവൻ ഈ സിനിമ ചെയ്യുമോ, ഈ സീൻ ഭയങ്കര കൂവലായിരിക്കും കേട്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അന്ന് അങ്ങനെ പറഞ്ഞ ചില കക്ഷികളൊക്കെ ഇന്ന് കുമ്പസാരം നടത്തുന്നുണ്ട്. ഞാൻ ആരുടേയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല.

അന്ന് അസോസിയേറ്റ് ആയിരുന്നു പിന്നീട് സംവിധായകനൊക്കെ ആയവരുണ്ട്,' 'അന്ന് ആ സിനിമ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് കോമഡി സിനിമകൾ ഒന്നും അങ്ങനെ ലഭിച്ചിട്ടില്ല. ഞാൻ ജോഷി സാറിന്റെയും ഷാജി കൈലാസ് സാറിന്റെയുമൊക്കെ സിനിമകൾ ചെയ്തത് കൊണ്ടാകും. അങ്ങനെ എന്നെ ലേബൽ ചെയ്യാൻ ശ്രമിക്കുമ്പോഴും ആക്ഷൻ അല്ലാത്തതായി വരുന്ന സിനിമകളൊന്നും ഞാൻ വിടാറില്ല,' വിജയകുമാർ പറയുന്നു. സംഭവിക്കേണ്ട കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും സംഭവിക്കും. അതിന് ആര് തടയിടാൻ ശ്രമിച്ചാലും നടക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു. 

1995 ൽ ഇറങ്ങിയ സിനിമയാണ് കൊക്കരക്കോ. ദിലീപ്, വിജയകുമാർ, സുധീഷ്, മാള അരവിന്ദൻ, ഇന്ദ്രൻസ്, പ്രേം കുമാർ, കുതിരവട്ടം പപ്പു, രാജൻ പി ദേവ് തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. 

Content Highlight: #vijayakumar #opensup #about #working #dileep #movie #kokkarakko #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup