---
title: "#swasika | പണത്തിന് വേണ്ടി എന്തും ചെയ്യും! ഇത്തരം രംഗം ചെയ്യുന്നത് അതുകൊണ്ടാണ്; വിമര്‍ശനങ്ങളെപ്പറ്റി സ്വാസിക"
english_title: "#swasika #on #how #people #reacted #her #role #chathuram #before #after #release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169520/swasika-on-how-people-reacted-her-role-chathuram-before-after-release"
published_at: "2023-12-15T20:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6bcc49d7f_swasika.jpg"
keywords: []
---

# #swasika | പണത്തിന് വേണ്ടി എന്തും ചെയ്യും! ഇത്തരം രംഗം ചെയ്യുന്നത് അതുകൊണ്ടാണ്; വിമര്‍ശനങ്ങളെപ്പറ്റി സ്വാസിക

> **Lead Summary:** സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെയാണ് സ്വാസിക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അതുകൊണ്ട ്തന്നെ സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. 

## Article Content

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. പത്താം ക്ലാസ് പരീക്ഷയ്ക്ക് പിന്നാലെയാണ് സ്വാസിക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അതുകൊണ്ട ്തന്നെ സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. 

സീരിയലിലെ ജനപ്രീതിയാണ് സ്വാസികയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുക്കുന്നതും. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരമെത്തിയത്. പിന്നാലെ വന്ന ചതുരം എന്ന സിനിമയിലെ പ്രകടനവും കയ്യടി നേടി. ചതുരത്തിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സ്വാസിക. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. 

ചതുരത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ എനിക്കെതിരെ ഭയങ്കരമായ അറ്റാക്ക് വന്നു. സിനിമ ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യുന്നതെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന തരത്തിലൊക്കെയുള്ള കമന്റുകള്‍. പക്ഷെ സിനിമ റിലീസായതോടെ അത്തരത്തിലുള്ള വിമര്‍ശനങ്ങളും അറ്റാക്കുകളും അവസാനിച്ചു. ഞാന്‍ നന്നായി ചെയ്തുവെന്ന് അവര്‍ തന്നെ പറഞ്ഞുവെന്നാണ് സ്വാസിക പറയുന്നത്.

ഇമേജ് ബ്രേക്ക് ചെയ്യുക എന്നതായിരുന്നു ചതുരം ചെയ്യാനുള്ള കാരണമായി സ്വാസിക പറയുന്നത്. അതിനു മുമ്പ് വരെ ചേച്ചി, അനിയത്തി, ടീച്ചര്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു വന്നിരുന്നത്. പക്ഷെ എനിക്ക് എല്ലാം ചെയ്യാന്‍ പറ്റുമെന്ന് തോന്നിപ്പിക്കണമായിരുന്നു. ഒപ്പം എന്നേയും വിശ്വസിപ്പിക്കണം. ഇല്ലെങ്കില്‍ നേരത്തെ പറഞ്ഞ കഥാപാത്രങ്ങളില്‍ ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടി വരുമെന്ന് തോന്നി. ഈ സിനിമയോടെ എന്നെക്കൊണ്ട് സാധിക്കുമെന്ന് ആളുകള്‍ക്ക് തോന്നി.

ഒപ്പം ഏത് റോള്‍ വേണമെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസം എനിക്കും കിട്ടി എന്നും സ്വാസിക പറയുന്നു. സീരിയല്‍ താരം ആയതിന്റെ പേരില്‍ വേര്‍തിരിവ് നേരിട്ടിട്ടുണ്ടോ എന്നും സ്വാസിക പറയുന്നുണ്ട്. സിനിമയില്‍ നില്‍ക്കുമ്പോഴാണ് സീരിയലിലും വന്നത്. പിന്നീട് തുടര്‍ച്ചയായ ആറ് വര്‍ഷത്തോളം സീരിയലുകളില്‍ തുടര്‍ന്നു. സീരിയലില്‍ അഭിനയിക്കുന്നു. അല്ലെങ്കില്‍ അഭിനയിച്ചു എന്നത് ആരും കുറവായിട്ടൊന്നും കണ്ടിട്ടില്ല.

ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നവര്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചതും. മിനിസ്‌ക്രീനില്‍ സജീവമായിരിക്കുമ്പോഴാണ് നാദിര്‍ഷക്കയുടെ കട്ടപ്പനയിലേക്കുള്ള ക്ഷണം എന്നാണ് സ്വാസിക പറയുന്നത്. പൊറിഞ്ചു മറിയം ജോസിലെ കഥാപാത്രവും സീരിയലിന്റെ സംഭാവനയാണെന്ന് വേണമെങ്കില്‍ പറയാം. കാരണം പൊറിഞ്ചുവിന്റെ നിര്‍മ്മാതാവിന്റെ ഭാര്യ എന്റെ സീരിയലിന്റെ പ്രേക്ഷകയായിരുന്നു.

അവരാണ് എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. പിന്നെ ക്യാരക്ടറില്‍ ചില സമയങ്ങളില്‍ സീരിയല്‍ നടി എന്നത് സ്വാധീനിച്ചിട്ടുണ്ട്. അവര്‍ സീരിയലില്‍ അഭിനയിക്കുകയാണ് അതുകൊണ്ട് ചില പ്രത്യേക ക്യാരക്ടര്‍ മതി എന്നൊക്കെ ഈ സമയങ്ങളില്‍ ചിലര്‍ പറയാറുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും സീരിയല്‍ നടിയാണെന്ന് കാരണം പറഞ്ഞത് അവഗണന നേരിട്ടിട്ടില്ല എന്നാണ് സ്വാസിക പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/169520/swasika-on-how-people-reacted-her-role-chathuram-before-after-release)