---
title: "#adhikravichandran | സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു മലയാളിയുടെ ഇഷ്ട നടന്റെ മകള്‍"
english_title: "#Director #AdhikRavichandran #got #married #bride #daughter #Malayali's #favorite #actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169440/director-adhikravichandran-got-married-bride-daughter-malayalis-favorite-actor"
published_at: "2023-12-15T15:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c27e66a2c4_adik.jpg"
keywords: []
---

# #adhikravichandran | സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു മലയാളിയുടെ ഇഷ്ട നടന്റെ മകള്‍

> **Lead Summary:** വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം ഒടുവില്‍ വിവാഹത്തില്‍‍ എത്തിയിരിക്കുകയാണ്.

## Article Content

വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ആദിക് രവിചന്ദ്രൻ. സംവിധായകൻ ആദിക് രവചന്ദ്രന്റെ പ്രണയം ഒടുവില്‍ വിവാഹത്തില്‍‍ എത്തിയിരിക്കുകയാണ്.

മലയാളികളുടെയും പ്രിയപ്പെട്ട പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് ആദിക് രവിചന്ദ്രന്റെ വധു. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് ആദികും ഐശ്വര്യയും ചെന്നൈയില്‍ വച്ച് വിവാഹിതരായത്.

നവദമ്പതികളെ അനുഗ്രഹിക്കാൻ നടൻ വിശാൽ, മണിരത്നം, ഭാര്യയും നടിയുമായ സുഹാസിനി, നടി ലിസ്സി, ഖുശ്ബു സുന്ദർ, ദുൽഖർ സൽമാൻ, ഭാര്യ അമൽ തുടങ്ങിയ നിരവധി താരങ്ങൾ വിവാഹ ആഘോഷത്തിൽ പങ്കെടുത്തു.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രൻ എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആ സൌഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും ഡിസംബറില്‍ വിവാഹിതരാകും എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. നവംബറില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/169440/director-adhikravichandran-got-married-bride-daughter-malayalis-favorite-actor)