---
title: "#dhanush | ആരാധകരെ ആവേശത്തിലാഴ്ത്തി, കാത്തിരിപ്പിനൊടുവിൽ ആ അപ്‍ഡേറ്റെത്തി "
english_title: "#fans #excitement #update #finally #arrived #wait"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169406/fans-excitement-update-finally-arrived-wait"
published_at: "2023-12-15T13:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c0e445b6d2_danush.jpg"
keywords: []
---

# #dhanush | ആരാധകരെ ആവേശത്തിലാഴ്ത്തി, കാത്തിരിപ്പിനൊടുവിൽ ആ അപ്‍ഡേറ്റെത്തി 

> **Lead Summary:** **[ ത**മിഴകത്തിന്റെ പ്രിയപ്പെട്ട ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ധനുഷ് നിർണായകമായ ഒരു വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യകതയുമുണ്ട്.

## Article Content

**[ ത**മിഴകത്തിന്റെ പ്രിയപ്പെട്ട ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ധനുഷ് നിർണായകമായ ഒരു വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യകതയുമുണ്ട്.

അതിനാൽ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും. ഡി 50 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്.

പിന്തുണച്ചവ എല്ലാവർക്കും നന്ദി പറഞ്ഞാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി ധനുഷ് വ്യക്തമാക്കിയത്. നിത്യ മേനോൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപർണ ബാലമുരളി, ദുഷ്‍റ വിജയൻ, അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാർ തുടങ്ങി നിരവധി താരങ്ങൾ ഡി 50ൽ വേഷമിടുന്നു എന്നാണ് റിപ്പോർട്ട്.

ഛായാഗ്രാഹണം നിർവഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആർ റഹ്‍മാനാണ്. സൺ പിക്ചേഴാണ് നിർമാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷമായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയിൽ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറാണ്. സംവിധാനം അരുൺ മതേശ്വരാണ്.

പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രവുമാണ്. തിരക്കഥയെഴുതുന്നതും അരുൺ മതേശ്വരനാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം.

ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് 'വാത്തി' നിർമിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/169406/fans-excitement-update-finally-arrived-wait)