#rameshpisharadi| പോയി പല്ല് തേച്ചിട്ട് വാ, ഇത് പറഞ്ഞപ്പോൾ ശ്വേതയുടെ ഉമ്മ കിട്ടി, സംഭവം ഇങ്ങനെ; പിഷാരടി

#rameshpisharadi| പോയി പല്ല് തേച്ചിട്ട് വാ, ഇത് പറഞ്ഞപ്പോൾ ശ്വേതയുടെ ഉമ്മ കിട്ടി, സംഭവം ഇങ്ങനെ; പിഷാരടി
2023-12-15T13:19:00 | By Kavya N

കൗണ്ടർ കോമഡിയുടെ രാജാവ് ആണ് രമേശ് പിഷാരടി . ടെലിവിഷൻ പരിപാടികളിലും മിമിക്രി വേദികളിലുമൊക്കെ താരം പറയുന്ന പല കാര്യങ്ങളും വളരെ പെട്ടെന്നാണ് വൈറലാവാറുണ്ട്. അടുത്തിടെ ചില ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായി പിഷാരടി പങ്കെടുത്തിരുന്നു. നടിമാരായ പൂർണിമ ഇന്ദ്രജിത്തിനും ശ്വേത മേനോനും ഒപ്പമുള്ള പരിപാടിയിൽ നിന്നുള്ള രസകരമായ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യാത്ര ചെയ്ത് വരുന്ന തന്നെ സഹായിച്ചത് പൂർണിമയാണെന്ന് പറഞ്ഞ് തുടങ്ങിയ പിഷാരടിയെ ശ്വേത മേനോൻ മറ്റൊരു തരത്തിൽ കളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

ബോംബെയിൽ നിന്ന് ഇവിടെ വന്നപ്പോൾ പൂർണിമ ഇന്ദ്രജിത്താണ് തനിക്ക് എല്ലാത്തിനും സഹായമായതെന്നാണ് വീഡിയോയിൽ രമേഷ് പിഷാരടി പറയുന്നത്. എനിക്ക് പല്ല് തേക്കാൻ പേസ്റ്റ് ഇല്ലെങ്കിൽ പോലും, മുംബൈയിൽ നിന്ന് പേസ്റ്റ് ഇല്ലാതെ വന്നാൽ പൂർണിമയാണ് തന്നു സഹായിക്കുന്നതെന്നാണ് പിഷാരടി പറയുന്നത്. അത് സത്യമാണെന്ന് ശരിവെക്കുന്ന നിലപാടാണ് ശ്വേത മേനോനും സ്വീകരിച്ചത്. പിഷുവിന്റെ വീട് ഇവിടെ ആയപ്പോഴാണ് അങ്ങനെ മാറ്റമുണ്ടായത് അതല്ലെങ്കിൽ പേസ്റ്റ് ഇല്ലാതെ തന്നെയാണ് നടൻ വരാറുള്ളതെന്ന് ശ്വേത വ്യക്തമാക്കി.

ഇതോടെയാണ് ശ്വേത മേനോനെ കളിയാക്കിയുള്ള പിഷാരടിയുടെ കൗണ്ടർ എത്തിയത്. 'നിങ്ങൾ ഈ ലിപ്സ്റ്റിക് ഇടുന്ന സമയത്ത് പോയി പല്ല് തേച്ചിട്ട് വാ' എന്നായിരുന്നു നടൻ പറഞ്ഞത്. തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായതോടെ ശ്വേതാ മേനോൻ പിഷാരടി അടുത്തേക്ക് വലിച്ചു. ശേഷം നടന്റെ കവിളിൽ ചുംബിക്കുകയും ചെയ്തു . സദസ്സിലുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു കൊണ്ടാണ് താരങ്ങളുടെ തമാശ ആസ്വദിച്ചത്. വേണ്ട വേണ്ട അരുത് മാനിഷാദ, എന്നൊക്കെ പറഞ്ഞ് ശ്വേതയുടെ ആക്രമണം തടയാൻ നടൻ ശ്രമിച്ചുവെങ്കിലും ശ്വേത മേനോൻ പിഷാരടിയുടെ കവിളിൽ ഉമ്മ കൊടുത്തു.

ഭാഗ്യം ഞാൻ പേസ്റ്റിനെ പറ്റി പറഞ്ഞത്. ഇനി സോപ്പിനെ പറ്റിയായിരുന്നു പറഞ്ഞിരുന്നതെങ്കിൽ എന്ത് സംഭവിച്ചേനെ എന്നാണ് തമാശ രൂപേണേ പിഷാരടി പറഞ്ഞത്. വീഡിയോയുടെ താഴെ പിഷാരടിയെ കളിയാക്കിയും മറ്റുമായി 100 കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. സ്പോട്ടിൽ അടിക്കാൻ ഇങ്ങനെ കഴിഞ്ഞിട്ടേ ആളുണ്ടാവൂ, അയാൾ തടഞ്ഞിട്ട് കൂടെ അയാളെ ചുംബിച്ചത് മോശമായിപ്പോയി എന്നാണ് ഒരാൾ ചൂണ്ടിക്കാണിക്കുന്നത്. കൂട്ടത്തിൽ ശ്വേത മേനോനും അഭിപ്രായം രേഖപ്പെടുത്തി എത്തി. പിഷുവിനെ കളിയാക്കി കൊണ്ടുള്ള ഒരു കമന്റ് ആണ് ശ്വേത ഇട്ടിരിക്കുന്നത്

Content Highlight: #Go #brush #yourteeth #When #isaid #Shwetha #kissed #pisharadi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup