---
title: " #rekha| അച്ഛൻ ഒരു വർഷം എന്നോട് സംസാരിച്ചില്ല, ഇപ്പോഴും തനിക്കതിൽ കുറ്റബോധമുണ്ട്; തുറന്ന് പറഞ്ഞ് രേഖ"
english_title: "#Dad #didn't #talk #me #ayear #still #feels #guilty #Openup #rekha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169375/dad-didnt-talk-me-ayear-still-feels-guilty-openup-rekha"
published_at: "2023-12-15T12:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bf8927183e_rekha_1.jpg"
keywords: []
---

#  #rekha| അച്ഛൻ ഒരു വർഷം എന്നോട് സംസാരിച്ചില്ല, ഇപ്പോഴും തനിക്കതിൽ കുറ്റബോധമുണ്ട്; തുറന്ന് പറഞ്ഞ് രേഖ

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് രേഖ ഹാരിസ്. ഏയ് ഓട്ടോ, ദശരഥം, റാംജി റാവു സ്പീക്കിം​ഗ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രേഖ തമിഴിലും തിരക്കേറിയ നടിയായി. കരിയറിലെ ഒരു ഘട്ടത്തിൽ നായിക നിരയിൽ നിന്ന് മാറിയ രേഖ പിന്നീട് സഹനടി വേഷങ്ങളും ചെയ്തു. 1996 ലാണ് രേഖ വിവാഹിതയാകുന്നത്. ഹാരിസ് കൊട്ടടത്ത് എന്നാണ് ഭർത്താവിന്റെ പേര്.

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് രേഖ ഹാരിസ്. ഏയ് ഓട്ടോ, ദശരഥം, റാംജി റാവു സ്പീക്കിം​ഗ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രേഖ തമിഴിലും തിരക്കേറിയ നടിയായി. കരിയറിലെ ഒരു ഘട്ടത്തിൽ നായിക നിരയിൽ നിന്ന് മാറിയ രേഖ പിന്നീട് സഹനടി വേഷങ്ങളും ചെയ്തു. 1996 ലാണ് രേഖ വിവാഹിതയാകുന്നത്. ഹാരിസ് കൊട്ടടത്ത് എന്നാണ് ഭർത്താവിന്റെ പേര്.

ഇരുവർക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് രേഖ. ഞാൻ നടിയാകാൻ തീരുമാനിച്ചപ്പോൾ അച്ഛൻ എന്നോട് ഒരു വർഷം സംസാരിച്ചിട്ടില്ല. നിങ്ങൾ നല്ല നടിയല്ല എന്ന് മകൾ ഇപ്പോഴും പറയും. ഇനിയും നന്നായി അഭിനയിക്കണമെന്നാണ് മകൾ പറയാറെന്നും രേഖ വ്യക്തമാക്കി. തനിക്കൊപ്പം ഷൂട്ടിം​ഗിന് വന്നിരുന്നത് അമ്മയാണ്. തിരക്കുകൾ കാരണം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ തനിക്ക് കഴിഞ്ഞില്ല.

അച്ഛൻ അസുഖം ബാധിച്ച് മരിച്ചു. ഇപ്പോഴും തനിക്കിതിന്റെ പേരിൽ കുറ്റബോധമുണ്ടെന്നും രേഖ തുറന്ന് പറഞ്ഞു. ബി​ഗ് ബോസ് തമിഴിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് രേഖ ഇതേക്കുറിച്ച് സംസാരിച്ചത്. അച്ഛൻ സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്നു. എങ്കിലും താൻ പണത്തിന് മാത്രം പ്രാധാന്യം നൽകിയിരുന്നില്ലെന്നും രേഖ വ്യക്തമാക്കി. സഹതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/169375/dad-didnt-talk-me-ayear-still-feels-guilty-openup-rekha)