---
title: "#Radhika| സിനിമ സൗഹൃദം, കിട്ടിയതൊക്കെ പാരകളായിരുന്നു; തുറന്ന് പറഞ്ഞ് നടി രാധിക"
english_title: "#Film #friendship #all #got #spades #Actress #Radhika #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169294/film-friendship-all-got-spades-actress-radhika-openup"
published_at: "2023-12-15T08:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bbe151890d_radhika_1.jpg"
keywords: []
---

# #Radhika| സിനിമ സൗഹൃദം, കിട്ടിയതൊക്കെ പാരകളായിരുന്നു; തുറന്ന് പറഞ്ഞ് നടി രാധിക

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രാധിക. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ മുഖം മലയാളിയുടെ മനസില്‍ ഇടം നേടി. എന്നാല്‍ രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. പകരം റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് ആ മുഖം കടന്നു വരും. മലയാള സിനിമയിലെ ക്ലാസിക് വിജയങ്ങളിലൊന്നായ ക്ലാസ്മേറ്റ്സിലെ റസിയ.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രാധിക. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ മുഖം മലയാളിയുടെ മനസില്‍ ഇടം നേടി. എന്നാല്‍ രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. പകരം റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് ആ മുഖം കടന്നു വരും. മലയാള സിനിമയിലെ ക്ലാസിക് വിജയങ്ങളിലൊന്നായ ക്ലാസ്മേറ്റ്സിലെ റസിയ.

എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ രാധികയെ കണ്ടിട്ടില്ല. വിവാഹ ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയതോടെ രാധിക മലയാള സിനിമയില്‍ നിന്നേ അപ്രതക്ഷ്യയായി. ഈയ്യടുത്ത് മഞ്ജു വാര്യര്‍ ചിത്രം ആയിഷയിലൂടെ രാധിക തിരികെ വന്നിരുന്നു. ആ സമയത്ത് തന്റെ ഇടവേളയെക്കുറിച്ച് രാധിക മനസ് തുറന്നു. തന്നെ എല്ലാവരും മറന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാധിക.

പ്രാക്ടിക്കലി അങ്ങനെയാണ്. കല്യാണം കഴിച്ച് സെറ്റില്‍ഡ് ആകുമ്പോള്‍പ്രത്യേകിച്ചും ദുബായിലൊക്കെ സെറ്റില്‍ഡ് ആകുമ്പോള്‍ ആളുകള്‍ മറന്നു പോകും. ഞാന്‍ ആ ഒരു ചിന്തയിലാണുള്ളതെന്ന് രാധിക പറയുന്നു. നേരത്തെ എനിക്ക് സൗഹൃദങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ച് എനിക്കത് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. മനസിലായപ്പോള്‍ എന്തിനാണ് ഞാന്‍ പോയി പണി മേടിക്കുന്നതെന്ന് ചിന്തിച്ചു.

അതോടെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായെന്നും രാധിക പറയുന്നു. ഇത്രയും ദൂരെ നിന്നും കൊണ്ടു വരണമെങ്കില്‍ പ്രാക്ടിക്കലി ബുദ്ധിമുട്ടുണ്ടാകും എന്ന് ആലോചിച്ചുണ്ടാകുമെന്നും താരം പറയുന്നു. ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതില്‍ ഡിപ്രഷന്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മതി,

അതിന്റെ ആവശ്യമില്ല എന്ന് ഞാന്‍ സ്വയം പഠിപ്പിച്ചുവെന്നും രാധിക പറയുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കഥാപാത്രത്തില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നാറുണ്ട്. കാരണം അതിനേക്കാള്‍ മികച്ച കഥാപാത്രം പിന്നീട് കിട്ടിയിട്ടില്ല. ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞു. എന്നും ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. ഇന്‍സ്റ്റ ഐഡി പോലും രാധിക റസിയ എന്നാക്കിയെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/169294/film-friendship-all-got-spades-actress-radhika-openup)