കാമുകൻ സംസാരം നിർത്തുന്നില്ല, നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകിയെന്ന് കാമുകി

കാമുകൻ സംസാരം നിർത്തുന്നില്ല, നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകിയെന്ന് കാമുകി
2021-12-20T08:20:00 | By Susmitha Surendran

കാമുകന്‍ സംസാരിക്കുന്നത് നിര്‍ത്തുന്നില്ല, സഹികെട്ട് അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ്  പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ്  ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി.

തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പാരിഷ് കഴിഞ്ഞയാഴ്ച തന്റെ വീടിന്റെ മുൻവശത്തെ വരാന്തയിൽ നിന്ന് ആളുകളോട് ആക്രോശിക്കുകയും പങ്കാളിയുടെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തതായി ഉറച്ചു പറയുകയും ചെയ്തതായി ഒരു അറസ്റ്റ് റിപ്പോർട്ട് പറയുന്നു.

'അതേ, ഞാനത് ചെയ്തു. കാരണം അവന്‍ വായ പൂട്ടിയേ ഇല്ല...' എന്നാണത്രെ അവൾ പറഞ്ഞത്. ഒടുവില്‍ അവളെ വിലങ്ങ് വച്ചു. അപ്പോഴവള്‍ പറഞ്ഞത് 'താനയാളെ കൊല്ലാന്‍ വേണ്ടി ചെയ്‍തതല്ല. പക്ഷേ, അതിനര്‍ത്ഥം ഇനിയൊരവസരം കിട്ടിയാല്‍ അത് ചെയ്തുകൂടാ എന്നില്ല' എന്നാണ്. “നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യ്. നിങ്ങൾ എന്നെ കൊണ്ടുപോയില്ലെങ്കിൽ, ഞാൻ അവനെ കൊല്ലും” അറസ്റ്റ് റിപ്പോർട്ടിൽ അവൾ പറഞ്ഞതായി പറയുന്നു.

അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, മദ്യലഹരിയിലാണെന്ന പോലെയായിരുന്നു അവളുടെ സംസാരമെന്ന് ഡെപ്യൂട്ടി റിപ്പോർട്ട് ചെയ്തു. അവളെന്താണ് ചെയ്‍തത് എന്ന് ഒരു നോട്ട്‍ബുക്കില്‍ എഴുതി വയ്ക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നു. കാര്‍ട്ടറിന്‍റെ അവസ്ഥ മോശമായിരുന്നുവെങ്കിലും അയാൾ അപകടത്തെ അതിജീവിച്ചു.

അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തന്‍റെ നാരങ്ങാവെള്ളത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി തോന്നിയിരുന്നു എന്നും തളര്‍ച്ച തോന്നുന്നു എന്ന് തുടരെത്തുടരെ പറഞ്ഞിരുന്നു എന്നും അയാള്‍ പറഞ്ഞു. കാർട്ടറുമായി സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അങ്ങേയറ്റം ക്ഷീണിതനാണ് എന്ന് വിശേഷിപ്പിച്ചു.

ക്ഷീണിതനായിരുന്നു എന്നതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും ആയില്ല. പൊലീസ് വീട് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കലര്‍ന്ന നാരങ്ങാവെള്ളം പിടിച്ചെടുത്തു. പാരിഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഒരാളെ പരിക്കേല്‍പ്പിക്കണമെന്നോ കൊല്ലണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ഭക്ഷണസാധനങ്ങളില്‍ വിഷം നല്‍കിയെന്ന കുറ്റം ചുമത്തപ്പെടുകയും ചെയ്‍തു.

Content Highlight: Boyfriend does not stop talking, girlfriend says he mixed poison in lemonade

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup