#bhagyalakshmi | മഞ്ജു അതൊരു വാശിയായെ‌ടുത്തു, കാവ്യയെ ഉപദേശിച്ചതാണ്, പക്ഷെ..; ന‌ടിമാരെക്കുറിച്ച് ഭാഗ്യലക്ഷ്മി

#bhagyalakshmi | മഞ്ജു അതൊരു വാശിയായെ‌ടുത്തു, കാവ്യയെ ഉപദേശിച്ചതാണ്, പക്ഷെ..; ന‌ടിമാരെക്കുറിച്ച്  ഭാഗ്യലക്ഷ്മി
2023-12-14T14:05:00 | By Athira V

ബ്ബിം​ഗ് ആർട്ടിസ്റ്റ് എന്ന് കേട്ടാൽ മലയാളികളുടെ മനസിൽ ആദ്യം വരുന്ന മുഖം ഭാ​ഗ്യലക്ഷ്മിയുടേതാണ്. മനോഹരമായ ശബ്ദത്തിൽ ഭാ​ഗ്യലക്ഷ്മി ജീവൻ നൽകിയ കഥാപാത്രങ്ങൾ ചെറുതല്ല. ശോഭന, ഉർവശി, രേവതി തുടങ്ങിയ നടിമാരുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളെടുത്താൽ ഇവയിൽ പലതിലും ഡബ് ചെയ്തത് ഭാ​ഗ്യലക്ഷ്മിയാണ്. ഒരു കാലഘട്ടത്തിൽ പ്രിയദർശൻ സിനിമകളിലെ നായികമാരിൽ മിക്കവർക്കും ശബ്ദം നൽകിയത് ഭാ​ഗ്യലക്ഷ്മിയാണ്.

വെട്ടം സിനിമയിലെ വീണ, ചന്ദ്രലേഖയിലെ ലേഖ എന്നീ നായിക കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ നിൽക്കുന്നതിന് പിന്നിൽ ഭാ​ഗ്യലക്ഷ്മിയുടെ ശബ്ദം വഹിച്ച പങ്ക് ചെറുതല്ല. ഒരുപക്ഷെ ഈ നായികമാർക്കൊന്നും ഭാ​ഗ്യലക്ഷ്മിയല്ല ശബ്ദം നൽകിയിരുന്നതെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുമായിരുന്നോ എന്ന് സംശയമാണ്. അതേസമയം നായികമാർ സ്വന്തം ശബ്ദം ഉപയോ​ഗിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ഭാ​ഗ്യലക്ഷ്മി. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഇവർ സംസാരിച്ചിട്ടുമുണ്ട്. 

പാർവതി, കാവ്യ മാധവൻ തുടങ്ങിയ നടിമാരെയെല്ലാം സ്വന്തം ശബ്ദം സിനിമയ്ക്ക് ഉപയോ​ഗിക്കാൻ താൻ ഉപദേശിച്ചിരുന്നെന്ന് ഭാ​ഗ്യലക്ഷ്മി തുറന്ന് പറയുകയുമുണ്ടായി. സഫാരി ടിവിയോടായിരുന്നു പ്രതികരണം. ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പാർവതി ഡബ്ബിം​ഗിന് എന്റെ കൂടെ വന്നപ്പോൾ സ്വന്തമായി ചെയ്യണം, നിനക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. മൈക്കിന് മുന്നിൽ നിർത്തി ഞാൻ പഠിപ്പിച്ച് കൊടുത്തു. പാർവതിയുടെ പ്രശ്നം വളരെ ലോ വോയ്സിലേ സംസാരിക്കൂ എന്നതാണ്. 

ദേഷ്യപ്പെടുന്ന സീനിൽ മുഖത്ത് എക്സ്പ്രഷനുണ്ടെങ്കിലും ശബ്ദത്തിൽ പരിധിയിൽ കൂടുതൽ മനസിലാവില്ല. കാവ്യ മാധവനെയും ഞാൻ ഇതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് പറഞ്ഞ് പഠിപ്പിച്ചു. പക്ഷെ അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് കാവ്യയും പോയി. അതിലെപ്പോഴും വിജയിച്ചത് മഞ്ജു വാര്യർ തന്നെയാണ്. തൂവൽക്കൊട്ടാരം ചെയ്യുന്ന സമയത്താണ് മഞ്ജു ഡബ്ബിം​ഗ് തിയറ്ററിൽ വന്ന് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. എനിക്ക് എന്റെ ശബ്ദം വേണമെന്ന വാശിയും ഉണ്ടായിരുന്നു. 

പലരും മലയാളത്തിലെ ഏറ്റവും നല്ല നടി മഞ്ജു വാര്യർ ആണെന്ന് പറയുന്നു. തീർച്ചയായും മഞ്ജു നല്ല നടിയാണ്. പക്ഷെ അതോടൊപ്പം നല്ല കഴിവുള്ള ഒരുപാട് നടിമാരുണ്ട്. പലപ്പോഴും ആളുകൾ അത് പൂർണമായും അം​ഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോ​ഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ശബ്ദം തന്നെ ആയിരുന്നെങ്കിൽ അവരെയും ആളുകൾ വളരെ നല്ല നടി എന്ന് പറഞ്ഞേനെ. ഉർവശിയൊക്കെ എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്തു. 

പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയ ശേഷം അവർക്ക് നല്ല കഥാപാത്രം കിട്ടിയില്ലെന്നും ഭാ​ഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. മനോഹരമായ ശബ്​ദമുള്ളവർക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു. എന്നാൽ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തിൽ സംസാരിച്ചപ്പോൾ ആളുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാ​ഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. മലയാളത്തിൽ ഒരു കാലഘട്ടത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാൻ സാധിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇന്ന് തമിഴ് സിനിമകളിലും മഞ്ജു സ്വന്തമായി ഡബ് ചെയ്യുന്നു. അസുരൻ എന്ന സിനിമയിൽ പ്രാദേശിക മധുര തമിഴ് ശൈലിയെല്ലാം അനായാസമായി നടി പഠിച്ചെടുത്തു. 

Content Highlight: #bhagyalakshmi #openup #his #advice #kavyamadhavan #words #manjuwarrier #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup