---
title: "#firoz | എല്ലാ ആണുങ്ങളും ഇത്തരക്കാരാണ് എന്ന് പറയാനാകില്ല! പിരിയാന്‍ കാരണം ഷിയാസ്? തുറന്ന് പറഞ്ഞ് ഫിറോസ്"
english_title: "#firoz #reacts #rumours #shiyaskareem #being #reason #his #divorce #from #sajna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/169059/firoz-reacts-rumours-shiyaskareem-being-reason-his-divorce-from-sajna"
published_at: "2023-12-14T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a8c781147b_foroz.jpg"
keywords: []
---

# #firoz | എല്ലാ ആണുങ്ങളും ഇത്തരക്കാരാണ് എന്ന് പറയാനാകില്ല! പിരിയാന്‍ കാരണം ഷിയാസ്? തുറന്ന് പറഞ്ഞ് ഫിറോസ്

> **Lead Summary:** **ബി**ഗ് ബോസ് ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സജ്‌നയും ഫിറോസും വിവാഹ മോചിതരാകുന്നുവെന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെയാണ് സജ്‌നയേയും ഫിറോസിനേയും മലയാളികള്‍ അടുത്തറിയുന്നത്. എന്നാല്‍ എന്താണ് പരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ സോഷ്യല്‍ മീഡിയ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഭാവനകള്‍ മെനയുകയാണ്. 

## Article Content

**ബി**ഗ് ബോസ് ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സജ്‌നയും ഫിറോസും വിവാഹ മോചിതരാകുന്നുവെന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെയാണ് സജ്‌നയേയും ഫിറോസിനേയും മലയാളികള്‍ അടുത്തറിയുന്നത്. എന്നാല്‍ എന്താണ് പരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ സോഷ്യല്‍ മീഡിയ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഭാവനകള്‍ മെനയുകയാണ്. 

നേരത്തെ നടന്‍ ഷിയാസ് കരീമാണ് സജ്‌നയും ഫിറോസും പിരിയാനുള്ള കാരണമെന്ന് ചില ഗോസിപ്പുകളുണ്ടായിരുന്നു. എന്നാലിത് സജ്‌ന തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഷിയാസും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫിറോസും പ്രതികരിച്ചിരിക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്. 

സീരിയസായിട്ടും അതൊന്നുമല്ല. പുള്ളി എങ്ങനെയോ വന്ന് പെട്ടതാണ്. ഒരുപാട് പ്രശ്‌നങ്ങളുടെ അംശത്തിലെ അംശമായി എതിലെയോ പറന്നു പോയ ഒരാളെ പിടിച്ചിട്ടതാണ്. പുള്ളിയൊന്നുമല്ല. പുള്ളിയൊക്കെ എന്ത് ചെയ്യാനാണെന്നാണ് ഫിറോസിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയെക്കുറിച്ചും ഫിറോസ് സംസാരിക്കുന്നുണ്ട്. കമന്റുകള്‍ ഞാന്‍ വായിക്കാറില്ല. അതൊരു കാര്യമില്ലാത്ത കാര്യമാണ്. കമന്റിടുന്നവരുടെ മാനസികാവസ്ഥ എനിക്കറിയാം. മനസിന് കുഷ്ട രോഗം ബാധിച്ചവരുണ്ടെന്നാണ് ഫിറോസ ്പറയുന്നത്. 

ആരെന്ത് നല്ലത് ചെയ്താലും മോശം കമന്റിടുന്ന ഒരു മനുഷ്യനുണ്ട്. എനിക്ക് അറിയാവുന്ന ഒരാളാണ്. എനിക്കയാളോട് സഹതാപമാണ്. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, തനിക്ക് ജീവിതത്തില്‍ സന്തോഷം കിട്ടിയിട്ടില്ല, മുഴുവനും ദുഖമാണ്. അച്ഛനും അമ്മയും എന്നും അടിയായിരുന്നു. സഹോദരി ഒളിച്ചോടിപ്പോയി, അനിയന്‍ കഞ്ചാവ് കേസില്‍ അകത്താണ് എന്നൊക്കെ. ഇങ്ങനൊരു മാനസികാവസ്ഥയുള്ളവന്‍ അങ്ങനെയല്ലേ എഴുതൂവെന്നാണ് ഫിറോസ് പറയുന്നത്.

മറ്റുള്ളവര്‍ സന്തോഷിച്ച് നില്‍ക്കുന്നത് കണ്ട് അവരെ തെറി വിളിക്കുമ്പോല്‍ അവനിത്തിരി സംതൃപ്തി കിട്ടും. അതും സ്വന്തം മുഖം പോലും വച്ചിട്ടില്ല. ഫേക്ക് ഐഡിയില്‍ നിന്നാകും. അത് കാണുമ്പോള്‍ തന്നെ നമ്മള്‍ മനസിലാക്കിക്കോണം. അത്രയും മോശമായ, അത്രയും വികൃതമായ മനസുള്ളവര്‍ക്കേ ആ കമന്റിടാന്‍ പറ്റൂ. അതിനാല്‍ ഞാന്‍ കമന്റ് വായിക്കാറില്ല. ഇങ്ങനെയുള്ള പുഴുക്കുത്തുകള്‍ കാരണം നല്ല കമന്റുകളും വായിക്കാറില്ലെന്നും ഫിറോസ് പറയുന്നു. 

ഇനിയും കല്യാണം കഴിക്കുമോ? എന്ന ചോദ്യത്തിനും ഫിറോസ് മറുപടി പറയുന്നുണ്ട്. രണ്ടെന്നോ അഞ്ചെന്നോ പത്തെന്നോ അല്ല. സ്‌നേഹം കിട്ടുക, സ്‌നേഹിക്കപ്പെടുക എന്നതാണ്. മനുഷ്യന്റെ കാര്യമാണ്. ഇപ്പോള്‍ ഇവിടെയിരുന്ന് എനിക്കിനി സ്‌നേഹം വേണ്ട, ലോകത്തെ എല്ലാ പെണ്ണുങ്ങളും ഇത്തരക്കാരാണ്, എല്ലാ ആണുങ്ങളും ഇത്തരക്കാരാണ് എന്ന് പറയാനാകില്ല. ഒരുപക്ഷെ ഞാന്‍ വിവാഹം കഴിക്കില്ലായിരിക്കും.

അതൊക്കെ സംഭവിക്കാനുള്ള കാര്യമാണ്. ഞാന്‍ ഇപ്പോള്‍ ശപഥം എടുക്കുന്നത് എന്തിനാണെന്നാണ് ഫിറോസ് ചോദിക്കുന്നത്. ഒരുപക്ഷെ, ഞാന്‍ വിവാഹം കഴിക്കാം, ഒരുപക്ഷെ കഴിക്കാതിരിക്കാം. എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും കല്യാണം കഴിക്കാം. വാശികളൊന്നുമില്ല എനിക്ക്. അപ്പോഴും ഞാന്‍ എന്ന വ്യക്തി എന്റെ കുഞ്ഞുങ്ങളും കൂടെ ചേര്‍ന്നതാണ്. വരുന്നയാള്‍ അങ്ങനേയും ചേരുന്ന ഒരാളായിരിക്കണമെന്നും താരം പറയുന്നു.

സജ്‌നയുടെ കുട്ടിത്തം ഞാന്‍ മനസിലാക്കിയതാണ്. അതുകൊണ്ട് തന്നെയാണ് പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതും. അതൊന്നുമല്ല പിരിയാനുള്ള കാരണം. ആ കാരണം ഞങ്ങള്‍ ഒരിക്കലും പറയില്ല. അത് ഞങ്ങള്‍ക്കിടയിലെ വിശ്വാസമാണ്. കഴിവതും നല്ല കാര്യങ്ങള്‍ സ്‌പ്രെഡ് ചെയ്യാനാണ് ശ്രമിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പോസിറ്റീവ് കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നു കരുതിയെന്നും താരം പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/169059/firoz-reacts-rumours-shiyaskareem-being-reason-his-divorce-from-sajna)