#rahulravi | ചാറ്റിം​ഗിലൂടെയായിരുന്നു എല്ലാം, എന്താണിങ്ങനെ എന്ന് തോന്നി; പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല; രാഹുലിന്റെ ഭാര്യ

#rahulravi | ചാറ്റിം​ഗിലൂടെയായിരുന്നു എല്ലാം, എന്താണിങ്ങനെ എന്ന് തോന്നി; പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല; രാഹുലിന്റെ ഭാര്യ
2023-12-14T10:06:00 | By Athira V

സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് ചെന്നെെ പൊലീസ്. ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. രാഹുൽ ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും മറ്റൊരു സ്ത്രീക്കൊപ്പം രാഹുലിനെ അപ്പാർട്ട്മെന്റിൽ കണ്ടിരുന്നെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

ഈ വർഷം ഏപ്രിൽ 26 ന് രാഹുലിനെയും ഒരു പെൺകുട്ടിയെയും അപ്പാർട്മെന്റിൽ കണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലക്ഷ്മിയും പൊലീസും അപാർട്മെന്റ് അസോസിയേഷനിലെ ആളുകളും ചേർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് രാഹുലിനെ പെൺകുട്ടിക്കൊപ്പം കണ്ടത്. 


നവംബറിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ. 2020 ലാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം നൽകിയ അഭിമുഖത്തിൽ രാഹുലും ലക്ഷ്മിയും പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളായിരുന്ന തങ്ങൾ പ്രണയത്തിലായത് എങ്ങനെയെന്ന് അന്ന് ഇരുവരും തുറന്ന് പറഞ്ഞു.


ഷൂട്ടിം​ഗിന് പോകുന്ന ഞാൻ എപ്പോഴും തനിച്ചായിരുന്നു. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരും. ഒരു സിനിമയ്ക്ക് പോകണമെങ്കിൽ ഒറ്റയ്ക്ക് പോകും. ചെന്നെെയിൽ അധികം സുഹൃത്തുക്കളില്ല. ഇവളോട് സംസാരിക്കുമ്പോൾ ഒരു കംപാനിയനെ ലഭിച്ചത് പോലെയായി. സംസാരിക്കാനും പങ്കുവെക്കാനും ഒരാളുണ്ടെന്ന തോന്നൽ വന്നു. ഇയാൾ ജീവിതത്തിലൊപ്പം ഉണ്ടെങ്കിൽ നന്നാകുമെന്ന് തോന്നി. ലക്ഷ്മിയെ നഷ്ടപ്പെടുത്താൻ തനിക്ക് തോന്നിയില്ലെന്നും രാഹുൽ വ്യക്തമാക്കി. ഞാനാണ് പ്രൊപ്പോസ് ചെയ്തത്. ചാറ്റിം​ഗിനിടെയാണ് ഇഷ്ടം പറഞ്ഞത്. 

നോ പറഞ്ഞാൽ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാലോ എന്ന് കരുതിയെന്നും രാഹുൽ പറഞ്ഞു. അന്ന് ചോക്ലേറ്റ് എന്ന സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ഷൂട്ടിം​ഗ് തിരക്കുകൾ കാരണം ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടില്ല. കോളുകളിലൂടെയും ചാറ്റിലൂടെയുമായിരുന്നു പ്രണയമെന്നും രാഹുൽ തുറന്ന് പറഞ്ഞു. രാഹുലിനെക്കുറിച്ച് ലക്ഷ്മിയും അന്ന് സംസാരിച്ചു. പല കാര്യങ്ങളിലും രാഹുലുമായി റിലേറ്റ് ചെയ്യാൻ പറ്റി. രാഹുൽ അധികം സംസാരിക്കില്ല.

കംഫർട്ടബിൾ ആയാൽ തുറന്ന് സംസാരിക്കും. താനും അങ്ങനെയാണ്. സിനിമകളിലെ പോലെ പ്രൊപ്പോസ് ചെയ്യുമെന്നാണ് താൻ കരുതിയത്. പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് പ്രൊപ്പോസ് ചെയ്തത്. നോ പറഞ്ഞതിന് ശേഷം പിന്നീട് യെസ് പറയാനാണ് താൻ തീരുമാനിച്ചത്. എല്ലാം ചാറ്റിം​ഗിലൂ‌ടെയാണ് രാഹുൽ പറഞ്ഞത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് തോന്നി. 


റൊമാന്റിക് സീനുകളാണ് ഞാൻ പ്രതീക്ഷിച്ചത്. സീരിയലുകളിൽ കാണുന്നതിന്റെ വിപരീതമാണ് രാഹുലിന്റെ സ്വഭാവമെന്നും ലക്ഷ്മി അന്ന് പറഞ്ഞു.‌ വിവാഹത്തെക്കുറിച്ചും ലക്ഷ്മിയും രാഹുലും അന്ന് സംസാരിച്ചു. കല്യാണം തീരുമാനിച്ചപ്പോൾ ഞാനായിരുന്നു കൂടുതൽ ആവേശഭരിതയായത്. പക്ഷെ രാഹുൽ മുമ്പത്തെ പോലെ തന്നെയായിരുന്നെന്നും ലക്ഷ്മി ഓർത്തു. വിവാഹത്തിന് താൻ‌ മാനസികമായി തയ്യാറെടുത്തിരുന്നില്ലെന്നാണ് ഇത് കേട്ട് രാഹുൽ പറഞ്ഞത്.

വിവാഹം എന്നത് വലിയ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഇപ്പോഴും എനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അന്ന് രാഹുൽ തുറന്ന് പറഞ്ഞു. ലക്ഷ്മിയുടെ കുടുംബം വളരെ കെയറിം​ഗ് ചെയ്യുന്നവരാണ്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. എനിക്ക് അങ്ങനെ കെയർ ചെയ്യാൻ അറിയില്ല. അതേപോലെ തന്നിൽ നിന്നും പ്രതീക്ഷിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നെന്നും രാഹുൽ വ്യക്തമാക്കി. 

Content Highlight: #rahulravi #wife #lakshmi #once #opened #up #about #actors #unromantic #approach #words #goes #viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup