---
title: "#viral | ലേഡീസ് കോച്ചിൽ യുവതിക്കൊപ്പം പൊലീസുകാരന്റെ വൈറൽ ഡാൻസ്; പിന്നീട് സംഭവിച്ചത് ഇത്"
english_title: "#Viral #dance #policeman #woman #ladiescoach #what #happened #later"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168926/viral-dance-policeman-woman-ladiescoach-what-happened-later"
published_at: "2023-12-13T17:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65799dedbd06f_viral.jpg"
keywords: []
---

# #viral | ലേഡീസ് കോച്ചിൽ യുവതിക്കൊപ്പം പൊലീസുകാരന്റെ വൈറൽ ഡാൻസ്; പിന്നീട് സംഭവിച്ചത് ഇത്

> **Lead Summary:** മുംബൈ: സബർബൻ ട്രെയിനിലെ ലേഡീസ് കോച്ചിൽ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരന്റെ വീഡിയോ വൈറലായി . വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി രം​ഗത്തെത്തി അധികൃതർ. മുംബൈ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിനിലെ രണ്ടാം ക്ലാസ് ലേഡീസ് കോച്ചിനുള്ളിലാണ് എസ് എഫ് ​ഗുപ്ത എന്ന പൊലീസുദ്യോ​ഗസ്ഥൻ നൃത്തം ചെയ്തത്.

## Article Content

മുംബൈ: സബർബൻ ട്രെയിനിലെ ലേഡീസ് കോച്ചിൽ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരന്റെ വീഡിയോ വൈറലായി . വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി രം​ഗത്തെത്തി അധികൃതർ. മുംബൈ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിനിലെ രണ്ടാം ക്ലാസ് ലേഡീസ് കോച്ചിനുള്ളിലാണ് എസ് എഫ് ​ഗുപ്ത എന്ന പൊലീസുദ്യോ​ഗസ്ഥൻ നൃത്തം ചെയ്തത്.

രാത്രി യാത്രാ സമയത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഹോം ഗാർഡായിരുന്നു ​ഗുപ്ത. ഡാൻസ് റീൽ ചിത്രീകരിക്കുന്ന സ്ത്രീക്ക് നിർദ്ദേശങ്ങൾ നൽകിയതിന് പിന്നാലെ യുവതിക്കൊപ്പം ഇയാളും നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം . വീഡിയോ വൈറലായതോടെ ഹോം ഗാർഡിനെതിരെ നടപടിയെടുക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർപിഎഫിന് നിർദേശം നൽകി. സംഭവത്തിൽ ഡിസംബർ എട്ടിന് പൊലീസുകാരനെതിരെ റിപ്പോർട്ട് സമർപ്പിച്ചു.

യൂണിഫോമിലും ഡ്യൂട്ടിയിലും ആയിരിക്കുമ്പോൾ ഫോട്ടോ എടുക്കുകയോ വീഡിയോകൾക്ക് പോസ് ചെയ്യുകയോ സെൽഫിയെടുക്കുകയോ ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകുകയും ചെയ്തു സംഭവം ഗൗരവമായി കാണുകയും സത്യാവസ്ഥ പരിശോധിച്ച് ബന്ധപ്പെട്ട ഹോം ഗാർഡിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168926/viral-dance-policeman-woman-ladiescoach-what-happened-later)