---
title: "#LokeshKanagaraj | വ്യാജൻമാരെ പിന്തുടരരുത്, ആരാധകർക്ക് നിർദേശവുമായി ലോകേഷ് കനകരാജ് "
english_title: "#follow #fake #LokeshKanagaraj #advises #fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168904/follow-fake-lokeshkanagaraj-advises-fans-new"
published_at: "2023-12-13T15:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65797fe2643a8_lokesh.jpg"
keywords: []
---

# #LokeshKanagaraj | വ്യാജൻമാരെ പിന്തുടരരുത്, ആരാധകർക്ക് നിർദേശവുമായി ലോകേഷ് കനകരാജ് 

> **Lead Summary:** **[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. ലിയോയുടെ വിജയത്തിളക്കത്തിലാണ് ലോകേഷ് കനകരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്.

## Article Content

**[ തെ**ന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. ലിയോയുടെ വിജയത്തിളക്കത്തിലാണ് ലോകേഷ് കനകരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്.

ചിലർ സാമൂഹ്യ മാധ്യങ്ങളിൽ തന്റെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും അഭ്യർഥിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്.

മറ്റ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകൾ പിന്തുടരാതിരിക്കണം എന്നും സംവിധായകൻ ലോകേഷ് കനകരാജ് ആരാധകരോട് നിർദ്ദേശിച്ചിരിക്കുക. ലോകേഷ് കനകരാജിന്റെ ലിയോ പല കളക്ഷൻ റെക്കോർഡുകളും തിരുത്തിയാണ് ദളപതി വിജയയുടെ വമ്പൻ വിജയ ചിത്രമായി മാറിയത്.

ലിയോയുടെ റിലീസ് ഒക്ടോബർ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു.

സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തിൽ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തിൽ അർജുൻ, സാൻഡി മാസ്റ്റർ, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരൺ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

കുടുംബനാഥനായി വിജയ് വേഷമിട്ട ഒരു ചിത്രം എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. മികച്ച പ്രകടനമാണ് ലിയോയിൽ പാർഥിപനെന്ന കഥാപാത്രമായി വിജയ് നടത്തിയതും.

ദളപതി വിജയ് ലിയോയിൽ വൈകാരിക രംഗങ്ങളിലും തിളങ്ങി. ഹിറ്റ്‍മേക്കർ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ആക്ഷനിൽ ദളപതി വിജയ് വിസ്‍മയിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/168904/follow-fake-lokeshkanagaraj-advises-fans-new)